7
October, 2026

A News 365Times Venture

7
Wednesday
October, 2026

A News 365Times Venture

ആരോഗ്യവകുപ്പിലെ ബി.ജെ.പി നേതാവിന്റെ നിയമനം: വിവാദമായതിന് പിന്നാലെ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Date:

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ബി.ജെ.പി നേതാവിന്റെ നിയമനത്തില്‍ യൂടേണ്‍ അടിച്ച് സര്‍ക്കാര്‍. ബി.ജെ.പി നേതാവ് രതീഷ് ആര്‍. നായരെ പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി പെന്‍ഷനേസ് സെല്‍ നേതാവിനെ ആരോഗ്യവകുപ്പില്‍ നിയമിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദമായിരുന്നു. പിന്നാലെയാണ് പിരിച്ചുവിടാനുള്ള തീരുമാനം.

താനോ തന്റെ ഓഫീസോ അദ്ദേഹത്തിന്റെ നിയമനത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ റെക്കോഡ് നോക്കുമ്പോള്‍ ഈ സ്ഥാനത്തിനിരിക്കാന്‍ അര്‍ഹനല്ലെന്നും തുടര്‍ നടപടികളെക്കുറിച്ച് അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

‘അദ്ദേഹം ബി.ജെ.പി നേതാവാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. നിയമോപദേശം സ്വീകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും,’ കെ മുരളീധരന്‍ പറഞ്ഞു.

എന്‍.ജി.ഒ സംഘ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് ആര്‍.നായരെ സി- മെറ്റിലാണ് നിയമിച്ചത്. ആരോഗ്യ വകുപ്പിന് കീഴിലുള്ള പത്തനംതിട്ട കോന്നിയിലെ SI-MET കോളജ് ഓഫ് നഴ്സിങ്ങില്‍ സീനിയര്‍ സൂപ്രണ്ട് ആയിട്ടായിരുന്നു നിയമനം.

രതീഷ് നിലവില്‍ ബി.ജെ.പി പെന്‍ഷണേഴ്‌സ് സെല്ലിന്റെ കണ്‍വീനറാണ്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പതിനഞ്ചാം തീയതിയായിരുന്നു കോന്നിയിലെ സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിങില്‍ രതീഷിന് നിയമനം നല്‍കിയത്.

 

Content Highlight: Appointment of BJP leader in Health Department: Health Minister orders dismissal following controversy.

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related