15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

റെക്കോർഡിട്ട് സ്വർണവില! ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

Date:



സംസ്ഥാനത്ത് ഇന്നും കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48,080 രൂപയായി. ഗ്രാമിന് 40 രൂപ വർദ്ധിച്ച് 6,010 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് പ്രാദേശിക വിപണിയിൽ സ്വർണവില 48,000 എന്ന നിർണായക നിലവാരം പിന്നിടുന്നത്. മാർച്ച് മാസത്തിന്റെ ആരംഭം മുതൽ സ്വർണവില കത്തിക്കയറുന്ന പ്രവണതയാണ് ദൃശ്യമായിട്ടുള്ളത്.

ആഗോള വിപണികളിലെ കുതിപ്പാണ് പ്രാദേശിക ആഭരണ വിപണികളിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോള സ്വർണവിലയിൽ 1.40 ശതമാനം രേഖപ്പെടുത്തിയത്. നിലവിൽ, സ്വർണം ഔൺസിന് 2,158.47 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണികളിലെ വിലമാറ്റങ്ങൾ ഡോറളിലായതിനാൽ തന്നെ നേരിയ ചലനങ്ങൾ പോലും പ്രാദേശിക വിപണികളിൽ വലിയ അന്തരം സൃഷ്ടിക്കും. ഡോളർ- രൂപ വിനിമയ നിരക്കും ഇവിടെ പ്രധാനമാണ്. 30 ദിവസത്തിനിടെ ആഗോള സ്വർണവിലയിൽ 4.58 ശതമാനം (93.13 ഡോളർ) വർദ്ധനവാണ് രേഖപ്പെടുത്തിയത്.

Also Read: പരിഷ്‌കാരം ‘പാളി’: വ്യാപക പ്രതിഷേധം ഉയർന്നതോടെ ഡ്രൈവിങ് ടെസ്റ്റിലെ നിയന്ത്രണം പിന്‍വലിച്ച് മന്ത്രി ഗണേഷ് കുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related