ഇന്ത്യയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ബിസ്ക്കറ്റാണ് പാർലേ-ജി. വിപണിയിൽ അവതരിപ്പിച്ചത് മുതൽ വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുക്കാൻ പാർലേ-ജിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ പാർലേ-ജിയുടെ പുതുപുത്തൻ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. മുഖം മിനുക്കി എത്തിയെങ്കിലും സോഷ്യൽ മീഡിയകളിൽ നിന്ന് അനുകൂല കമന്റുകളല്ല പുതിയ ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയകളിലടക്കം പാർലേ-ജിയുടെ മീമുകൾ നിറഞ്ഞിരിക്കുകയാണ്.
ഡാർക്ക് പാർലേ-ജി ചോക്ലേറ്റ് രുചിയുള്ളതാണ് എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടിത്തം. എന്നാൽ, പാർലേ കമ്പനിയുടെ ഭാഗത്ത് നിന്നും ഇതുവരെ ഇതിനെ കുറിച്ചുള്ള ഒരു സ്ഥിരീകരണങ്ങളും ഉണ്ടായിട്ടില്ല. പാർലേ ഉൽപ്പന്നങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ‘ഡാർക്ക് പാർലേ-ജി’യെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല. എന്നിരുന്നാലും ചിത്രങ്ങൾ അതിവേഗത്തിലാണ് സോഷ്യൽ മീഡിയ വഴി ട്രെൻഡിംഗായി മാറിയത്. പാർലേ-ജിയുടെ ഐക്കണിക് മഞ്ഞ നിറത്തിന് പകരം ഇരുണ്ട നിറമായതിൽ പലരും പ്രതിഷേധം അറിയിച്ചിട്ടുണ്ട്.