27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

നോ പാർക്കിങ്: ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

Date:


മ്മുടെ നിരത്തുകളിൽ വാഹനത്തിരക്കിന് പ്രധാനകാരണമാണ് അനധികൃത പാർക്കിങ്. വാഹനമോടിക്കുമ്പോൾ ഇത്തരം പാർക്കിങ് നമുക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെങ്കിലും നമ്മിൽ പലരും മറ്റുള്ളവർക്ക് അസൗകര്യം ഉണ്ടാക്കുന്ന തരത്തിൽ പാർക്ക് ചെയ്യാറുമുണ്ട്. മിക്കവർക്കും പാർക്കിങ് നിയമങ്ങളെക്കുറിച്ച് വലിയ ധാരണയുമില്ല. യാത്രക്കാരെയോ മറ്റ് സാധന സാമഗ്രികളോ കയറ്റുന്നതിനും ഇറക്കുന്നതിനും ഒഴികെ മറ്റേതെങ്കിലും കാര്യങ്ങൾക്ക് ഒരു വാഹനം നിശ്ചലാവസ്ഥയിൽ കാത്ത് കിടക്കുന്നതും മൂന്ന് മിനിറ്റില് കൂടുതൽ സമയം വാഹനം നിർത്തിയിടുന്നതും പാർക്കിങ് ആയാണ് കണക്കാക്കുന്നത്. നിങ്ങളുടെ വാഹനം ഒരു പൊതു സ്ഥലത്ത് ഉപേക്ഷിക്കുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുത്, അത് മൂലമുണ്ടാകുന്ന തടസ്സമോ അസൗകര്യമോ മറ്റ് ആളുകളെ അപകടത്തിലാക്കാം.

എവിടെയൊക്കെയാണ് പാർക്കിങ് നിരോധിച്ചിരിക്കുന്നത് എന്ന് നോക്കാം:

*നോ പാർക്കിങ് മേഖലയിലോ പാർക്കിങ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിലോ നിങ്ങളുടെ വാഹനം പാർക്ക് ചെയ്യാൻ പാടില്ല..

*മെയിൻ റോഡിൽ , അതിവേഗ ട്രാഫിക്കുള്ള റോഡുകളിൽ (വേഗത 50 കിലോ മീറ്ററോ അതിൽ അധികമോ നിശ്ചയിച്ചിട്ടുള്ള റോഡിന്റെ ഭാഗങ്ങളിൽ).

*ഫുട്പാത്തുകളിൽ, സൈക്കിൾ ട്രാക്ക്, കാൽനട ക്രോസിംഗിനോ സമീപം.

*ബസ് സ്റ്റോപ്പുകൾ, സ്‌കൂളുകൾ, ആശുപത്രി എന്നിവയുടെ ഏതെങ്കിലും പ്രവേശന കവാടങ്ങൾക്ക് സമീപം, നിങ്ങളുടെ വാഹനം തടസ്സപ്പെടുത്താൻ സാധ്യതയുള്ള ഏതെങ്കിലും റോഡ് അടയാളങ്ങൾക്ക് മുന്നിൽ
തുരങ്കത്തിൽ/ ബസ് ലൈനിൽ എന്നിവിടങ്ങളിലും പാർക്കിങ് അനുവദനീയമല്ല.

*റോഡ് ക്രോസിംഗുകൾക്ക് സമീപം, കൊടും വളവുകൾ, വളവിനു സമീപം , ഒരു കുന്നിൻ മുകളിൽ, അല്ലെങ്കിൽ പാലത്തിന് സമീപം.

*അംഗപരിമിതർ ഓടിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലത്ത് മറ്റ് വാഹന പാർക്കിങ് പാടില്ല.

*പാർക്കിങ് ഏരിയയിലേക്കുള്ള വഴി തടസപ്പെടുത്തുന്ന രീതിയിൽ.

*റോഡിന്റെ തെറ്റായ ഭാഗത്ത്, റോഡരികിൽ വരച്ചിട്ടുള്ള മഞ്ഞ ബോക്‌സിൽ/ റോഡരികിലെ മഞ്ഞ വരയിൽ(നോ സ്റ്റോപ്പിങ്ങ്/ നോ പാർക്കിങ് സൈൻ ബോര്ഡ്ഡ ഉള്ള സ്ഥലങ്ങളിൽ).

*മറ്റ് വാഹനങ്ങൾക്ക് തടസമുണ്ടാക്കുന്ന രീതിയിലോ, ഏതെങ്കിലും ആൾക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലോ, പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് സമാന്തരമായോ പാർക്കിങ് പാടില്ല.

*റോഡിന്റെ വീതി കുറഞ്ഞതോ കാഴ്ച തടസ്സപ്പെടുത്തുന്നതോ ആയ ഭാഗങ്ങളിൽ.

*ഉടമയുടെ സമ്മതമില്ലാതെ സ്വകാര്യ പ്രോപ്പർട്ടികളിൽ.

*പാർക്കിങ് ഒരു നിശ്ചയ സമയത്തേക്ക് അനുവദിച്ചിരിക്കുന്നിടത്ത്, ആ സമയത്തിന് ശേഷം.

*ഒരു നിശ്ചിത തരം വാഹനം അല്ലെങ്കിൽ വാഹനങ്ങൾ അനുവദിച്ചിരിക്കുന്ന സ്ഥലത്ത്, ആ തരത്തിൽപ്പെടാത്ത വാഹനമോ വാഹനങ്ങളോ പാർക്ക് ചെയ്യരുത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related