27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന് വയസ് വെറും നാല് മാസം!

Date:


ന്യൂഡൽഹി: നാലു മാസം മാത്രം പ്രായമുള്ള തന്റെ ചെറുമകന് കോടികൾ മൂല്യമുള്ള സമ്മാനവുമായി ഇൻഫോസിസിന്റെ സ്ഥാപകനായ എൻആർ നാരായണ മൂർത്തി. ഇൻഫോസിസിന്റെ 240 കോടി രൂപയുടെ ഓഹരികൾ ആണ് നാരായണ മൂർത്തി തന്റെ ചെറുമകൻ ഏകാഗ്ര രോഹൻ മൂർത്തിക്ക് നൽകിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായിരിക്കുകയാണ് ഏകാഗ്ര രോഹൻ മൂർത്തി.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിവര സാങ്കേതിക സേവന കമ്പനിയായ ഇൻഫോസിസിൽ 15,00,000 ഓഹരികൾ അല്ലെങ്കിൽ 0.04 ശതമാനം ഓഹരിയാണ് ഏകാഗ്ര രോഹൻ മൂർത്തിക്കുള്ളത്. ചെറുമകന് കോടികളുടെ ഓഹരി നൽകിയതോടെ ഇൻഫോസിസിലെ നാരായണമൂർത്തിയുടെ ഓഹരി 0.40 ശതമാനത്തിൽ നിന്ന് 0.36 ശതമാനമായി കുറഞ്ഞു. നവംബർ മാസമാണ് നാരായണ മൂർത്തിയുടെ മകൻ രോഹൻ മൂർത്തിക്കും ഭാര്യ അപർണ കൃഷ്ണനും കുഞ്ഞ് ജനിച്ചത്.

നാരായണ മൂർത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര രോഹൻ മൂർത്തി. നാരായണ മൂർത്തിയുടെ മകളായ അക്ഷത മൂർത്തിയ്ക്കും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനും രണ്ട് പെൺമക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related