14
October, 2026

A News 365Times Venture

14
Wednesday
October, 2026

A News 365Times Venture

ഒരു വ്യക്തിയെ തടവിലാക്കാം, പക്ഷേ ആ വ്യക്തിയുടെ ധൈര്യത്തെ തടവിലാക്കാന്‍ കഴിയില്ല; ജന്മദിനത്തില്‍ കസ്റ്റഡിയില്‍ കഴിയുന്ന അശുതോഷിന് ആശംസകളുമായി ദീപ്‌കെ

Date:

ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ മിന്നല്‍ പ്രതിഷേധം നടത്തിയതിന് പിന്നാലെ ഇന്നലെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത സി.ജെ.പി സഹ കണ്‍വീനര്‍ അശുതോഷ് രങ്കയ്ക്ക് ജന്മദിനാശംസയുമായി അഭിജിത് ദീപ്‌കെ. അശുതോഷിന്റെ ജന്മദിനം തടങ്കലില്‍ ചെലവഴിക്കേണ്ടി വന്നത് തന്നെ വളരെ വേദനിപ്പിക്കുന്നുവെന്നും ദീപ്‌കെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

‘നിന്റെ ജന്മദിനം തടങ്കലില്‍ ചെലവഴിക്കേണ്ടി വരുന്നത് എനിക്ക് ഹൃദയം തകര്‍ക്കുന്ന കാര്യമാണ്. നീ എനിക്ക് എല്ലാ ദിവസവും വലിയ പ്രചോദനമാവുമെന്ന് ഇന്ന് ഞാന്‍ നിന്നോട് പറയാന്‍ ആഗ്രഹിക്കുന്നു,’ ദീപ്‌കെ കുറിച്ചു.

പൊലീസ് ലോക്കപ്പിലല്ലായിരുന്നു അശുതോഷ് ജന്മദിനം ചെലവഴിക്കേണ്ടിയിരുന്നതെന്നും ഒരു വ്യക്തിയെ തടവിലിട്ടാലും ആ വ്യക്തിയുടെ ധൈര്യത്തെയോ ഉത്തമ ബോധ്യങ്ങളെയോ തടവിലാക്കാന്‍ പറ്റില്ലെന്നും ദീപ്‌കെ പറഞ്ഞു. അശുതോഷിനെ സഹോദരന്‍ എന്ന് വിളിക്കാന്‍ കഴിയുന്നതില്‍ തനിക്ക് നന്ദിയുണ്ടെന്നും അഭിജിത് ദീപ്‌കെ പറഞ്ഞു.

‘ആ മതിലുകള്‍ക്കുള്ളിലല്ല നീ നിന്റെ ജന്മദിനം ചെലവഴിക്കേണ്ടിയിരുന്നത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നിന്നില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു കാര്യമുണ്ട്. അവര്‍ക്ക് ഒരു വ്യക്തിയെ തടങ്കലിലാക്കാന്‍ കഴിഞ്ഞേക്കും, പക്ഷേ ആ വ്യക്തിയിലുള്ള ധൈര്യത്തെയും ഉറച്ച ബോധ്യത്തെയും ഒരിക്കലും തടങ്കലിലാക്കാന്‍ കഴിയില്ല.

ജന്മദിനാശംസകള്‍, എന്റെ സഹോദരാ. നിന്നെക്കുറിച്ചോര്‍ത്ത് എനിക്ക് വലിയ അഭിമാനമുണ്ട്. നിന്നെ എന്റെ സഹോദരന്‍ എന്ന് വിളിക്കാന്‍ കഴിയുന്നതില്‍ അതിലേറെ സന്തോഷവും നന്ദിയുമുണ്ട്,’ ദീപ്‌കെ കുറിച്ചു. ഒക്ടോബര്‍ പത്തിന് പൊലീസ് തങ്ങളെ തടവിലിട്ട സംഭവത്തെക്കുറിച്ചും ദീപ്‌കെയുടെ കുറിപ്പില്‍ പറയുന്നു.

‘ഏറ്റവും വിഷമകരമായ സാഹചര്യങ്ങളില്‍ പോലും നീ കാണിക്കുന്ന ആ ശാന്തതയും സമചിത്തതയും എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകാറുണ്ട്. ആളുകള്‍ക്ക് മുന്നില്‍ നീ സംസാരിക്കുന്നത് കാണുമ്പോഴെല്ലാം, നിന്നില്‍ നിന്ന് എന്തെങ്കിലും പുതിയത് പഠിക്കാന്‍ എനിക്ക് കഴിയുന്നു. നിന്റെ ആ ഗുണത്തെ ഞാന്‍ എത്രത്തോളം ബഹുമാനിക്കുന്നുണ്ടെന്ന് നിന്നോട് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടുണ്ടാവില്ല.

ഒക്ടോബര്‍ 10-ലെ ആ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല. അന്ന് നമ്മളെ തടങ്കലിലാക്കി കോടതിയില്‍ ഹാജരാക്കിയ സമയം. നീ എന്നെ നോക്കി സിമ്പിളായി പറഞ്ഞിരുന്നു, എന്ത് തീരുമാനിച്ചാലും നമ്മള്‍ അത് ചെയ്യുമെന്ന്.

ഒട്ടും ആലോചിക്കാതെ ജയിലില്‍ പോകാന്‍ നീ തയ്യാറായിരുന്നു. നിനക്ക് ഭയമില്ലാഞ്ഞിട്ടല്ല, മറിച്ച് നിന്റെ കൂടെ നില്‍ക്കുന്നവരില്‍ നിനക്കുണ്ടായിരുന്ന വിശ്വാസം കൊണ്ടാണ് നീ അങ്ങനെ ചെയ്തത്. ആ വാക്കുകള്‍ എനിക്ക് അത്രത്തോളം പ്രധാനമായിരുന്നെന്നോ ആ നിമിഷം എനിക്ക് എത്ര വലിയ ഉത്തരവാദിത്തമാണ് തോന്നിയതെന്നോ നീ തിരിച്ചറിയുന്നുണ്ടാവില്ല,’ ദീപ്‌കെ പറഞ്ഞു.

ജീവിതത്തില്‍ ഇത്രക്കും വിശ്വസിക്കാവുന്ന ആളുകളെ കണ്ടെത്തുക എന്നത് അപൂര്‍വ്വമാണെന്നും അശുതോഷിനെക്കുറിച്ച് ദീപ്‌കെ പറഞ്ഞു. അത്തരമൊരു അപൂര്‍വ വ്യക്തിയാണ് തന്നെ സംബന്ധിച്ച് അശുതോഷെന്നും ദീപ്‌കെ അഭിപ്രായപ്പെട്ടു.

എന്റെ ജീവിതത്തില്‍ നിന്നെപ്പോലെയുള്ള ഒരാളെ അര്‍ഹിക്കാന്‍ ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. എങ്കിലും, നമ്മുടെ ഈ ചെറിയ കോക്രോച്ച് പ്രസ്ഥാനത്തില്‍ നീ എന്റെ കൂടെയുണ്ടെന്നതില്‍ ഞാന്‍ നല്ല ഭാഗ്യവാനാണ്. നീയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. അത് ഞാന്‍ എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന് പറയുന്നതാണ്,’ ദീപ്‌കെ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ പൊലീസ് വിലക്ക് ലംഘിച്ച് ജന്തര്‍ മന്ദറില്‍ കയറി പ്രതിഷേധിച്ച സംഭവത്തിലാണ് അശുതോഷിനെയും സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ തുടങ്ങിയ സി.ജെ.പി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെയോടെ അവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി സി.ജെ.പി ലീഗല്‍ ഹെഡ് രത്‌ന സിങ് അറിയിച്ചു.

അശുതോഷ് രങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ 20 ഓളം പേരായിരുന്നു ജന്തര്‍ മന്ദറില്‍ ഗേറ്റ് ചാടി കടന്ന് മിന്നല്‍ പ്രതിഷേധം നടത്തിയത്. നിലവില്‍ മഹാരാഷ്ട്രയിലാണ് അഭിജിത് ദീപ്‌കെ.

Content Highlight: Abhijeet Dipke’s Birthday Wish to Ashuthosh Ranka Who is now in Custody

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ജന്തര്‍ മന്തര്‍ പ്രതിഷേധം; സൗരവും അശുതോഷും അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക്

ന്യൂദല്‍ഹി: ജന്തര്‍ മന്ദറില്‍ മിന്നല്‍ പ്രതിഷേധം നടത്തിയ സംഭവത്തില്‍ സി.ജെ.പി സഹ...

മകന്റെ ജീവനെടുത്ത ക്രൂരമര്‍ദനം; മറ്റൊരു മകന്‍ ജയിലില്‍: പൊലീസിനെതിരെ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊടുങ്ങല്ലൂര്‍: കള്ളക്കേസില്‍കുടുങ്ങുകയും പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയാവുകയും ചെയ്തതിനെത്തുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായിരുന്ന മകന്‍...