28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

‘ഇതാണ് പെണ്ണ്, ഉശിരുള്ള, ജ്ഞാനിയായ, സുന്ദരി പെണ്ണ്, സത്യഭാമ ടീച്ചർക്ക് എന്റെ പിന്തുണ’ – അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

Date:


പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിൽ രൂക്ഷ വിമർശനങ്ങൾ ഉയരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയിൽ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സോഷ്യൽ മീഡിയ പക്ഷം. ഇപ്പോളിതാ സത്യഭാമ ടീച്ചർക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ. സത്യഭാമ ടീച്ചർ വെറും പൊളിയല്ല സൂസൂസൂസൂപ്പർ പൊളി എന്നാണവർ പറയുന്നത്.

അവരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

സത്യഭാമ ടീച്ചർ വെറും പൊളിയല്ല സൂസൂസൂസൂപ്പർ പൊളി! വലിഞ്ഞുകയറി ചെന്ന മാധ്യമപ്പടയുടെ ഊളചോദ്യങ്ങൾക്കും മൗഢ്യദാർഷ്ഠ്യത്തിനും മുന്നിൽ അണുവിണ അടി പതറാതെ, സമചിത്തത കൈവെടിയാതെ, മാധ്യമകൂട്ടം അർഹിക്കുന്ന അവജ്ഞ പ്രകടമാക്കി കൊണ്ടു തന്നെ കലാമണ്ഡലം സത്യഭാമ സംസാരിക്കുന്നത് കണ്ടിട്ട് രോമാഞ്ചമാണ് അനുഭവപ്പെട്ടത് എനിക്ക്. ഇതാണ് പെണ്ണ്, ഉശിരുള്ള, ജ്ഞാനിയായ, സുന്ദരി പെണ്ണ്!

നാട്യശാസ്ത്രം തിയറിയും പ്രക്ടിക്കലും അരയും മെയ്യും മുറുക്കി പഠിച്ച നർത്തകി, നൃത്തം പഠിപ്പിച്ച് ജീവിതമാർഗ്ഗം ഉണ്ടാക്കിയ ഒരു ന്യത്താദ്ധ്യാപിക, ജീവിതത്തിൽ നേടിയെതെല്ലാം നൃത്തകലയിൽ നിന്ന് എന്ന് നെഞ്ചുറപ്പോടെ തല ഉയർത്തി പിടിച്ച് പറയുന്ന ഒരു കലാകാരി, അറുപ്പത്തിയാറാം വയസ്സിലും മോഹിനിയുടെ ആകർഷണീയത വിട്ടുപോകാൻ വിസമ്മതിക്കുന്ന സൗന്ദര്യം – ഇത്രയും കൈമുതലായുള്ള ഒരു സ്ത്രിക്ക് അവരുടെ പരിജ്ഞാനത്തിൻ്റെയും അനുഭവസമ്പത്തിൻ്റെയും അടിസ്ഥാനത്തിൽ നൃത്തകലാസ്വാദനത്തെ കുറിച്ച് സ്വന്തം അഭിപ്രായം പറയാം. ആ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു. വിലമതിക്കുന്നു. ഓരോ വരിയും പ്രസക്തം.

ഇനി കലാമണ്ഡലം സത്യഭാമ പറഞ്ഞത് കലാഭവൻ മണിയുടെ സഹോദരനെ കുറിച്ചാണെങ്കിൽ കൂടി, ടീച്ചർ പറഞ്ഞതിനോട് പരിപൂർണ്ണയോജിപ്പ് ! എന്ന് സ്വന്തം; 109 കിലോ ഭാരമുള്ള ഒരു നൃത്താസ്വാദകയും,കറുത്ത അച്ഛന് ജനിച്ചതും കറുത്ത ഭർത്താവിൻ്റെ ഭാര്യയായി ജീവിച്ചതും കറുത്ത 2 ആൺമക്കൾക്ക് ജന്മം നൽകിയിട്ടുമുള്ള ഒരു ദളിത് സ്ത്രിയും, കലാഭവൻ മണിയോട് ഇന്നും ഒരുപാട് സ്നേഹാദരവ് മനസ്സിൽ സൂക്ഷിക്കുന്ന ഒരു സിനിമാസ്വാദകയുമായ- സംഗീതാ ലക്ഷ്മണ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ടീം ഇന്ത്യയായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം’; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും...

ഇറാനെതിരെ നെതന്യാഹുവിന് വിജയിക്കാനാകില്ല: ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി

ടെല്‍ അവീവ്: സൈനികക്ഷാമം നേരിടുന്ന ഇസ്രഈലിന് ഇറാനെതിരെ വിജയിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി മുന്‍...