23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

‘റഷ്യൻ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിക്കുന്നു’; എണ്ണ വ്യാപാരം നിർത്തിയാൽ ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകുമെന്ന് സെലൻസ്കി

Date:

ന്യൂയോർക്ക്: റഷ്യയുടെ സാമ്പത്തിക വളർച്ച ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ വലിയ രീതിയിൽ ആശ്രയിച്ചാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. റഷ്യയുമായുള്ള എണ്ണ വ്യാപാരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെയും ചിലപ്പോൾ തുർക്കിയെയും ചൈനയെയും ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് സെലൻസ്കി പറഞ്ഞു. ഈ രാജ്യങ്ങൾ റഷ്യയുമായുള്ള ഊർജ വ്യാപാരം നിർത്തിയാൽ റഷ്യയ്ക്ക് യുദ്ധം തുടരാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാൽ റഷ്യയ്ക്ക് ഉക്രെയ്ൻ യുദ്ധം തുടരാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കാനാകുമെന്നും സെലൻസ്കി പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യയ്ക്കും ഇറാനുമെതിരായ ഉപരോധ നിയമത്തിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് സെലൻസ്കിയുടെ പ്രതികരണം.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യ, ചൈന, ഹംഗറി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾക്ക് 100 ശതമാനം വരെ അധിക തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്നതാണ് പുതിയ നിയമം

റഷ്യൻ ഊർജ ഉത്പ്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കളിൽ തുർക്കിയും ഉൾപ്പെടുന്നു. എന്നാൽ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾ റഷ്യയിൽ നിന്നുള്ള ഊർജ വിതരണത്തെ ബാധിച്ചതിന് പിന്നാലെ തുർക്കി റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറച്ചതായി റിപ്പോർട്ടുകളുണ്ട്.

ട്രംപ് ഒപ്പുവെച്ച പുതിയ റഷ്യൻ ഉപരോധ നിയമം യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്കുമേൽ കൂടുതൽ സമ്മർദം ചെലുത്തുമെന്നാണ് സെലൻസ്കിയുടെ പ്രതീക്ഷ.

‘റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് ട്രംപ് അതിന് ഞങ്ങളെ സഹായിക്കുമെന്ന് കരുതുന്നു. എത്രയും വേഗം, ശീതകാലത്തിന് മുമ്പ് തന്നെ ഇത് അവസാനിപ്പിക്കണം. അതിലും നേരത്തെ ചെയ്യാൻ കഴിയുമെങ്കിൽ അതാണ് നല്ലത്,’ ന്യൂയോർക്കിൽ യു.എൻ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെ സെലൻസ്കി പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സംഘർഷം കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ട്രംപ് പുതിയ ഉപരോധ നിയമം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സെലൻസ്കി പറഞ്ഞു.

അടുത്തകാലത്ത് റഷ്യൻ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന മൊത്തം ക്രൂഡ് ഓയിലിന്റെ ഏകദേശം മൂന്നിലൊന്ന് മുതൽ പകുതി വരെ ചില സമയങ്ങളിൽ റഷ്യയിൽ നിന്നുള്ളതായിരുന്നു.

എന്നാൽ റഷ്യയുമായുള്ള ഇന്ത്യയുടെ ഊർജ വ്യാപാരം ട്രംപ് ഭരണകൂടവുമായി പലപ്പോഴും തർക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിന്റെ പ്രധാന ഉദാഹരണമാണ് കഴിഞ്ഞ വർഷം ഇന്ത്യൻ ഇറക്കുമതിക്ക് അമേരിക്ക ചുമത്തിയ തീരുവ 50 ശതമാനമായി ഇരട്ടിയാക്കിയത്. പിന്നീട് ഈ തീരുവ കുറച്ചിരുന്നു.

ഊർജ ഇറക്കുമതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിപണിയിലെ വിലയും രാജ്യത്തിന്റെ ഊർജ സുരക്ഷയും പരിഗണിച്ചാണ് എടുക്കുന്നതെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യയും ഇന്ത്യയുമായുള്ള ഈ ഊർജ വ്യാപാരത്തെ തുടർച്ചയായി പിന്തുണച്ചിട്ടുണ്ടെന്നും ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് റഷ്യയെ സഹായിക്കാനല്ലെന്നും സ്വന്തം രാജ്യത്തിന്റെ വികസനത്തിനും ആവശ്യങ്ങൾക്കുമാണെന്നും റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് ഈ മാസം ആദ്യം പറഞ്ഞിരുന്നു.

അമേരിക്കയുടെ ഉപരോധ ഭീഷണിയെയും അദ്ദേഹം വിമർശിച്ചു. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ റഷ്യ തുടർന്നും പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അലിപോവ് വ്യക്തമാക്കി.

Content Highlight: Russia’s economy depends on India’; Zelensky says ending oil trade could end Ukraine war.

 

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മോദി-ഇ.ഡി-വി.ഡി കൂട്ടുകെട്ട്; കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ്: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ബി.ജെ.പിയുടെ ബി ടീമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി...