28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

രാത്രി ചപ്പാത്തി കഴിക്കുന്നവരാണോ നിങ്ങൾ? അപകടം !!

Date:


ഷുഗർ നിയന്ത്രവിധേയമാക്കാൻ രാത്രി ചപ്പാത്തി ശീലമാക്കുന്നവരാണ് നമ്മളിൽ പലരും. ചോറിന് പകരം ചപ്പാത്തി രാത്രി കഴിക്കുന്നതാണ് ശരീരത്തിന് നല്ലതെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ആരോഗ്യവിദഗ്ധർ ഈ ശീലം അത്ര നല്ലതാണെന്നു പറയുന്നില്ല. രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത് കൊണ്ടു ചില പ്രശ്നങ്ങൾ ഉണ്ട്. അതിനെക്കുറിച്ച് അറിയാം.

read also: പെണ്‍കുട്ടിയെ ദത്തെടുത്തു, പിന്നാലെ ഇൻസ്റ്റഗ്രാം റീല്‍: ബിഗ് ബോസ് താരം അറസ്റ്റില്‍

മിക്ക വീടുകളിലും ഗോതമ്പ് ചപ്പാത്തിക്കാണ് പ്രഥമ പരിഗണന. ചപ്പാത്തിയില്‍ കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലാണ്. രാത്രി ചപ്പാത്തി കഴിച്ചാല്‍ അത് ദഹിക്കാൻ കൂടുതല്‍ സമയമെടുക്കും.  ഒരു സാധാരണ ചപ്പാത്തിയില്‍ 120 കലോറി അടങ്ങിയിട്ടുണ്ട്. ചപ്പാത്തി കഴിക്കുന്നത് ശരീരത്തിലെ കാർബോഹൈഡ്രേറ്റിൻ്റെയും ഗ്ലൂറ്റൻ്റെയും അളവ് വർദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുകയും ചെയ്യുന്നു.

അമിതമായി ചപ്പാത്തി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് ഉയർന്ന രക്തസമ്മർദ്ദം എന്ന പ്രശ്നത്തിന് കാരണമാകും. ചപ്പാത്തി ശരീരത്തിന് ഊർജം നല്‍കും എന്നതിനാല്‍ പൂർണമായി ഉപേക്ഷിക്കുന്നതിനു പകരം കുറയ്ക്കുന്നതാണ് നല്ലത്.

കൂടാതെ, രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അതുകൊണ്ട് തന്നെ രാത്രിയില്‍ ചപ്പാത്തി കഴിക്കാൻ പാടില്ല. ചപ്പാത്തി കഴിക്കുന്നത് ഉച്ചയ്ക്കാണെങ്കില്‍ ശരീരത്തിന് ഗുണം ചെയ്യുമെന്നും ചിലർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

‘ടീം ഇന്ത്യയായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം’; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും...

ഇറാനെതിരെ നെതന്യാഹുവിന് വിജയിക്കാനാകില്ല: ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി

ടെല്‍ അവീവ്: സൈനികക്ഷാമം നേരിടുന്ന ഇസ്രഈലിന് ഇറാനെതിരെ വിജയിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി മുന്‍...