സനാതനധര്‍മ്മം സ്വീകരിച്ച 23 കാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ ഇമാമും ബന്ധുക്കളും


ന്യൂഡല്‍ഹി : ഇസ്ലാം മതം ഉപേക്ഷിച്ച്‌ ഹിന്ദുമതം സ്വീകരിച്ച 23 കാരിയ്ക്ക് നേരെ ക്രൂര പീഡനം. തന്റെ ബന്ധുക്കള്‍ക്കും ഡല്‍ഹിയിലെ ഒരു മുസ്ലീം പുരോഹിതനുമെതിരെ കൂട്ടബലാത്സംഗം ആരോപിച്ച് പെണ്‍കുട്ടി പരാതി നല്‍കി. .

ഇസ്ലാം പുരോഹിതർ പെണ്‍കുട്ടികളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നതായി കണ്ടതിനെ തുടർന്നാണ് യുവതി ഇസ്ലാം ഉപേക്ഷിക്കാൻ തീരുമാനിച്ചത് . എന്നാല്‍ ഇതില്‍ വിരോധമുണ്ടായിരുന്ന നാല് മാതൃസഹോദരന്മാരും മൗലാനയും ചേർന്ന് തന്നെ പീഡിപ്പിച്ചതായി ഉത്തർപ്രദേശിലെ രാംപൂർ ജില്ല സ്വദേശിയായ യുവതി പറയുന്നു.

read also: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനുമായി ഒളിച്ചോടി, 8 മാസം ഗർഭിണി: കാമുകൻ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്ന് യുവതി

3 വർഷമായി, മേക്കപ്പ് ആർട്ടിസ്റ്റായും ഫാഷൻ ഡിസൈനറായും ജോലി ചെയ്യുന്ന യുവതി മുംബൈയിലാണ് താമസം. മുത്തച്ഛന്റെയും അമ്മാവന്റെയും മരണശേഷം പാരമ്പര്യ സ്വത്തിനു തന്റെ അമ്മയാണ് അവകാശി. എന്നാല്‍, അമ്മയുടെ ബന്ധുക്കളായ ഇംതിയാസ്, ഇർഫാൻ, അഫ്സർ, അസ്രാർ ഹുസൈൻ എന്നിവർ ഈ ഭൂമി കൈവശപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നു. ഈ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് എത്തിയപ്പോഴാണ് ഇവർ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത് യുവതിയുടെ പരാതിയില്‍, ഡല്‍ഹി പോലീസ് കേസെടുത്തു.