നടി അദിതി റാവു വിവാഹിതയായി, വരൻ മലയാളത്തിന്റെയും പ്രിയതാരം !!


തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. ഏറെ കാലത്തെ പ്രണയത്തിന് ശേഷം തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞെന്നുള്ള വാര്‍ത്തകള്‍ വന്നുവെങ്കിലും വിവാഹ ചിത്രങ്ങള്‍ ഇതുവരെയും പുറത്തു വന്നിട്ടില്ല. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച്‌ നിരവധി പേരാണ് സോഷ്യല്‍ മിഡിയയില്‍ എത്തിയത്.

read also: കാൽനൂറ്റാണ്ട് ഭരിച്ച എസ്ഡിഎഫിയ്ക്ക് ഇനി അട്ടിമറി വിജയം ഉണ്ടാകുമോ ?

2021ല്‍ പുറത്തിറങ്ങിയ മഹാസമുദ്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച്‌ അഭിനയിച്ചത്. ചിത്തയാണ് സിദ്ധാര്‍ത്ഥ് അവസാനമായി അഭിനയിച്ച ചിത്രം. അദിതിയുടെ രണ്ടാം വിവാഹമാണിത്. സത്യദീപ് മിശ്രയെയാണ് അദിതി ആദ്യം വിവാഹം കഴിച്ചത്.