16
October, 2026

A News 365Times Venture

16
Friday
October, 2026

A News 365Times Venture

ഇസ്രഈല്‍ ഫലസ്തീനിന്റെ ഭൂമി പിടിച്ചെടുത്തു; മതിലുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് സുരക്ഷിതരാകാമെന്ന് കരുതേണ്ട: ഒബാമ

Date:

ബെല്‍ഫാസ്റ്റ്: ഇസ്രഈലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കുകയും അവരുടെ അവകാശങ്ങളെ ക്രുരമായി അടിച്ചമര്‍ത്തുകയും ചെയ്തതിലൂടെ ഇസ്രഈലിന് തങ്ങളുടെ ധാര്‍മിക അടിത്തറ നഷ്ടപ്പെട്ടുവെന്നും ഒബാമ പറഞ്ഞു.

മിഡില്‍ ഈസ്റ്റ് വിഷയത്തില്‍ അതിക്രമങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കന്‍ അയര്‍ലന്‍ഡിലെ ക്വീന്‍സ് യൂണിവേഴ്‌സിറ്റി ബെല്‍ഫാസ്റ്റില്‍ നിന്ന് ഡോക്ടറേറ്റ് ബിരുധം സ്വീകരിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

നൂറ്റാണ്ടുകളായി ജൂതന്മാര്‍ അടിച്ചമര്‍ത്തലുകള്‍ നേരിടുന്നുണ്ടെന്നും അതില്‍ മുന്‍ പന്തിയില്‍ യൂറോപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരു ജനത സ്വന്തമായൊരു സുരക്ഷിത ഇടം അന്വേഷിച്ചത് സ്വഭാവികമാണെന്നും ഒബാമ പറഞ്ഞു.

എന്നാല്‍ ഇതിന്റെ പേരില്‍ അവിടുത്തെ പ്രാദേശീക ജനവിഭാഗമായ ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുത്ത് അവരെ സാംസ്‌കാരികമായും സൈനിക പരമായും അടിച്ചമര്‍ത്തിയപ്പോള്‍ ഇത് അനീതിയാണെന്നും തങ്ങളുടെ മണ്ണ് തിരികെ വേണമെന്ന് ആവശ്യപ്പെടുന്നതില്‍ തെറ്റ് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈലിലെ ഇനി വരുന്ന തലമുറകള്‍ എങ്ങനെ ജീവിക്കണമെന്ന് ഭരണകൂടവും ജനങ്ങളും പുനര്‍ വിചിന്തനം ചെയ്യണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘ സാങ്കേതികമായും സൈനികമായും തങ്ങളാണ് മേഖലയിലെ ശക്തര്‍ എന്ന അഹങ്കാരത്തിലാണ് ഇസ്രഈല്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് കുറഞ്ഞ കാലത്തേക്ക് മാത്രമേ സഹായകമാവൂ. കൂറ്റന്‍ മതിലുകല്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് ചുറ്റുമുള്ള എല്ലാവരെയും ഇല്ലാതാക്കി സുരക്ഷിതരായിരിക്കാം എന്ന് കരുതുന്നത് പ്രായോഗികമല്ല,’ ഒബാമ പറഞ്ഞു.

അക്രമത്തിലൂടെയോ ആയുധ ബലത്തിലൂടെയോ ഇസ്രഈലിനെ കീഴടക്കാമെന്ന് ഫലസ്തീനികള്‍ കരുതേണ്ടതില്ലെന്നും അദ്ദേഹം ഉപദേശിച്ചു. സമാധാനപരമായ മാറ്റങ്ങള്‍ക്ക് അഹിംസയുടെ മാര്‍ഗം സ്വീകരിച്ച ചരിത്രപരമായ ഉദാഹരണങ്ങള്‍ പിന്തുടരണമെന്നും ഇതിന് സമയമെടുക്കുമെങ്കിലും അതാണ് ശാശ്വതമായ മാര്‍ഗമെന്നും ഒബാമ പറഞ്ഞു.

 

Content Highlight: Israel has seized Palestinian land; it should not assume that hiding behind walls will ensure its safety: Obama

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related