29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

‘പ്രസ്താവന പ്രകോപനപരം’: രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ പാകിസ്ഥാൻ

Date:


ലാഹോർ: ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ പാകിസ്ഥാൻ. മന്ത്രിയുടെ പ്രസ്താവന പ്രകോപനപരമാണെന്ന് പാക് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതായി പാക് മാധ്യമമായ ‘ദ ഡോൺ’ റിപ്പോർട്ട് ചെയ്തു. ഏതെങ്കിലും തീവ്രവാദി രാജ്യത്തിൻ്റെ സമാധാനം തകർക്കാൻ ശ്രമിച്ചാൽ, ഞങ്ങൾ തക്കമറുപടി നൽകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തീവ്രവാദികൾ പാകിസ്ഥാനിലേക്ക് തിരിച്ച് ഓടിയാൽ, ഞങ്ങൾ അവിടെ പോയി അവരെ കൊല്ലും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.

സിഎൻഎൻ ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലായിരുന്നു രാജ്നാഥ് സിങ്ങിന്റെ പരാമർശം. 2019-ന് ശേഷം ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ പാകിസ്താനിൽ കടന്ന് ഭീകരന്മാരെ വധിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ദ ഗാർഡിയൻ’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിനെ ആസ്പദമാക്കിയുള്ള ചോദ്യത്തിനായിരുന്നു രാജ്നാഥ് സിങ്ങിൻ്റെ മറുപടി.

ഭീകരർക്ക് തക്കതായ മറുപടി നൽകുമെന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് പാകിസ്ഥാൻ പ്രതികരണവുമായി രംഗത്തെത്തിയത്. പാകിസ്ഥാനിലെ സാധാരണക്കാരെ ഇന്ത്യ സ്വന്തം താൽപര്യപ്രകാരം ഭീകരവാദികളെന്ന് പ്രഖ്യാപിക്കുകയും അവരെ കൊലപ്പെടുത്തുമെന്ന് പറയുകയും ചെയ്യുന്നത് കുറ്റകരമായ കാര്യമാണെന്ന് പാകിസ്ഥാൻ പ്രതികരിച്ചു. ഇന്ത്യയുടെ ഇത്തരത്തിലുള്ള നിന്ദ്യവും നിയമവിരുദ്ധവുമായ നടപടികളെ അന്താരാഷ്ട്ര സമൂഹം ചോദ്യം ചെയ്യണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

യൂറോപ്പില്‍ ഗ്രേറ്റ് കിറ്റ്കാറ്റ് ഹെയ്‌സ്റ്റ്; 12 ടണ്‍ ചോക്ലേറ്റും ട്രക്കും മോഷണം പോയി

ഇറ്റലി: ഇറ്റലിയില്‍ നിന്ന് പോളണ്ടിലേക്ക് പോയ കിറ്റ് കാറ്റ് ട്രക്ക് മോഷ്ടിക്കപ്പെട്ടതായി...

പൊലീസ് പ്രചാരണം തടയുന്നു; ഉദ്യോഗസ്ഥര്‍ ഡി.എം.കെയുടെ സേവകരെന്നും വിജയ്; എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലാണെന്ന് മറുപടി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ ഡി.എം.കെയുടെ നിര്‍ദേശ പ്രകാരം പൊലീസ് തമിഴക വെട്രി...