അമ്മയുടെ കാമുകൻ പീഡിപ്പിച്ചത് 10 വയസ്സുകാരിയെയും സഹോദരനെയും: പുറത്ത് പറയാതിരിക്കാൻ മാതാവിന്റെ വക ക്രൂര മർദ്ദനവും!


പത്തുവയസുകാരിയെ അമ്മയുടെ കാമുകൻ ബലാത്സം​ഗം ചെയ്തു. ബലാത്സം​ഗ വിവരം പുറത്തുപറയാതിരിക്കാൻ അമ്മയുടെ നിരന്തര മർദ്ദനവും കുട്ടികൾക്ക് ഏൽക്കേണ്ടി വന്നു. അമ്മയുടെയും കാമുകന്റെയും ക്രൂരത സഹിക്കാനാകാതെ ഒടുവിൽ വീടുവിട്ടിറങ്ങിയ പെൺകുട്ടി സംഭവങ്ങൾ പൊലീസിനോട് പറഞ്ഞതോടെ യുവതിയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം.

പെൺകുട്ടിയുടെ 13 വയസുള്ള സഹോദരനേയും അമ്മയുടെ കാമുകൻ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. പീഡനം സഹിക്കാതായപ്പോൾ പെൺകുട്ടി വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഗാസിയബാദ് വിട്ട പെൺകുട്ടി ഡൽഹിയിലെത്തുകയും പിന്നീട് ഡൽഹി പൊലീസ് കുട്ടിയെ ബാലമന്ദിരത്തിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്.

നാല് വർഷം മുമ്പാണ് പെൺകുട്ടിയുടെ പിതാവ് മരിച്ചത്. പിന്നീട് ബന്ധുവീട്ടിലായിരുന്നു കുട്ടിയുടെ താമസം. കഴിഞ്ഞ വർഷമാണ് അമ്മയെത്തി വീട്ടിലേക്ക് കൂട്ടികൊണ്ട് പോയത്. ഇതിന് ശേഷമാണ് പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ അമ്മയേയും കാമുകനെയും അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.

പീഡനത്തിന് ഇരയാക്കിയ ആളെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഡൽഹി സ്വദേശിയാണ്. ജനുവരി 20ന് കുട്ടിയെ കാണാതായെങ്കിലും പരാതി നൽകാൻ അമ്മ തയാറായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഡൽഹി പൊലീസാണ് നിലവിൽ കുറ്റകൃത്യത്തിൽ അന്വേഷണം നടത്തുന്നത്