പുരോഹിതനെ കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തി: ആക്രമണത്തിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്


സിഡ്‌നി: പുരോഹിതനെ അക്രമി കുത്തി വീഴ്‌ത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തിങ്കളാഴ്ച്‌ച വൈകിട്ട് പള്ളിയിൽ കുർബാന നടക്കുന്നതിനിടെയാണ് സംഭവം. സിഡ്‌നിയിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രിസ്‌ത്യൻ പള്ളിയിലാണ് പുരോഹിതനും വിശ്വാസികൾക്കും നേരെ കുത്തിക്കുത്ത് നടന്നത്. അക്രമി പുരോഹിതൻ്റെ നേർക്ക് നടന്നു ചെല്ലുന്നതും കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് മാരകമായി കുത്തിപ്പരുക്കേൽപ്പിക്കുന്നതുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്.

read also: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടം: നാല് പേർക്ക് പരിക്കേറ്റു

പള്ളിയിലെ കുർബാന തത്സമയം സംപ്രേഷണം ചെയ്യുന്നതിനാൽ സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം പുറത്തുവന്നു. പുരോഹിതനെ അക്രമി കുത്തിപ്പരുക്കേൽപ്പിക്കുന്നത് കണ്ടതോടെ വിശ്വാസികൾ പരിഭ്രാന്തരായി ചിതറിയോടി. ഇതോടെ അക്രമി വിശ്വാസികൾക്ക് നേരെ തിരിയുകയും അവർക്ക് നേരെയും കത്തിയാക്രമണം നടത്തുകയുമായിരുന്നു. പരുക്കേറ്റവർ ചികിൽസയിലാണെന്നും ആരുടെയും പരുക്ക് ഗുരുതരമല്ലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് പ്രതിയെ പിടികൂടി.