23
April, 2026

A News 365Times Venture

23
Thursday
April, 2026

A News 365Times Venture

ഇറാനെതിരെ ആക്രമണം ആരംഭിച്ച് ഇസ്രയേല്‍ : മിസൈല്‍ ആക്രമണത്തിന് പിന്നാലെ വ്യോമഗതാഗതം നിർത്തിവെച്ച് ഇറാൻ

Date:


വാഷിങ്ടണ്‍: ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിന് തിരിച്ചടിയായി ഇറാനെതിരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എ.ബി.സി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ ഇറാൻ വ്യോമ​ഗതാ​ഗതം നിർത്തിവെച്ചു. ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കാണ് വ്യോമഗതാഗതം നിർത്തിവെച്ചത്. ഇറാനിലെ ഇസ്ഫഹൻ ​ന​ഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാൻ്റെ പ്രതിരോധ നടപടികൾ.

സിറിയയിലെ ഇറാൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിൽ ഡ്രോൺ ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇസ്രായേൽ മിസൈലുകൾ ഇറാനിൽ പതിച്ചതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രബിന്ദുവായ നതാൻസ് ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകൾ ഇസ്ഫഹാൻ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്.

ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അതേ സമയം ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസോ പെന്റ​ഗണോ തയ്യാറായിട്ടില്ല. ഇറാന്റെ ഡ്രോൺആക്രമണത്തിന് പിന്നാലെ തിരിച്ചടിയുണ്ടാവുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ഇറാൻ ആക്രമിച്ചാൽ ഇസ്രയേലിനെ തങ്ങൾ പിന്തുണക്കുമെന്നാണ് യുഎസ് നിലപാട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

മുഖ്യമന്ത്രി കസേരയ്ക്കായി സോഷ്യല്‍ മീഡിയയില്‍ പോര്; ചെന്നിത്തലയ്ക്കായി ക്യാമ്പെയ്‌നുമായി യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി...