കരിങ്കോഴി നിസ്സാരനല്ല, ഹൃദ്രോഗമകറ്റാനും ആയുസ്സും ആരോഗ്യവും ലൈംഗിക ശേഷിയും വർധിപ്പിക്കാനും ഇത് വളരെ നല്ലത്
നമ്മുടെ ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്ന പല ഘടകങ്ങളും കരിങ്കോഴിയിൽ ഉണ്ട്. . പ്രോട്ടീന്‍, കൊഴുപ്പ്, അമിനോ ആസിഡ്, വിറ്റാമിന്‍ ബി, നിയാസിന്‍ തുടങ്ങിയവയെല്ലാം ധാരാളം കരിങ്കോഴിയില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഫോസ്ഫറസ്, ഇരുമ്പ് എന്നിവ കൊണ്ടും സംമ്പുഷ്ടമാണ് കരിങ്കോഴി.ആരോഗ്യ ഗുണങ്ങള്‍ മാത്രമുള്ള ഒന്നാണ് കരിങ്കോഴികള്‍. ഇവയുടെ ഇറച്ചിയും മുട്ടയും കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് ഉണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതാവഹമാണ്. വിലയില്‍ അല്‍പം കൂടുതലാണെങ്കിലും ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ അല്‍പം പണം മുടക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള തെറ്റും ഇല്ല.
കാലങ്ങളായി മാറാത്ത രോഗം പോലും മാറ്റുന്നതിന് കരിങ്കോഴികളുടെ ഉപയോഗത്തിലൂടെ സാധിക്കുന്നു.സാധാരണ കോഴിയില്‍ നിന്നും വളരെ വ്യത്യസ്തമാണ് കരിങ്കോഴികള്‍. ഇവക്ക് പഞ്ഞി പോലുള്ള മിനുസമുള്ള തൂവലുകളും, നീലനിറത്തോട് കൂടിയ പൂവുകളും ഉണ്ടായിരിക്കും, കാലിലാകട്ടെ അഞ്ച് വിരലുകള്‍ ഉണ്ടായിരിക്കും. ക്രീം നിറത്തിലുള്ള മുട്ടകളാണ് ഇടുന്നത്. ഒരു വര്‍ഷം നൂറിലധികം മുട്ടകള്‍ ഇവ ഇടുന്നുണ്ട്.മാത്രമല്ല രോഗത്തെ അതിജീവിക്കുന്നതിനുള്ള കഴിവും വളരെ കൂടുതലാണ്. ശരീരത്തില്‍ മെലാനിന്‍ അധികമായതു കൊണ്ടാണ് ഇവ കറുത്ത നിറത്തില്‍ കാണപ്പെടുന്നത്.
രക്തക്കുഴലുകളെ വികസിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് കരിങ്കോഴിയുടെ ഇറച്ചി. ഇത് രക്തത്തിലെ തടസ്സങ്ങളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. രക്തത്തിലെ എല്ലാ വിധത്തിലുള്ള മാലിന്യങ്ങളെയും ഇല്ലാതാക്കുന്നതിന് കരിങ്കോഴിയുടെ ഇറച്ചി കഴിക്കുന്നതിലൂടെ സാധിക്കുന്നു. കരിങ്കോഴിയുടെ മാംസത്തിലുള്ള മെലാനിന്‍ ആണ് രക്തക്കുഴലുകളെ വികസിപ്പിക്കുന്നതിന് സഹായിക്കുന്നത്.ഹൃദയസംബന്ധമായ പ്രതിസന്ധിയുള്ളവര്‍ക്ക് എന്തുകൊണ്ടും കഴിക്കാവുന്നതാണ്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ കരിങ്കോളി നിങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കരിങ്കോഴിയുടെ മുട്ടയും ഇറച്ചിയും വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത് രണ്ടും നിങ്ങളിലെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം മികച്ച് നില്‍ക്കുന്ന ഒന്നാണ് കരിങ്കോഴി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. വന്ധ്യത മാത്രമല്ല ഗര്‍ഭധാരണം നടന്നാല്‍ ഗര്‍ഭം അലസാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട് കരിങ്കോഴികള്‍.
പ്രസവ ശേഷവും വളരെയധികം ആരോഗ്യവും ഊര്‍ജ്ജവും കരുത്തും സ്ത്രീകള്‍ക്ക് ലഭിക്കുന്നതിന് കരിങ്കോഴി ഇറച്ചി വളരെയധികം സഹായിക്കുന്നുണ്ട്. ഇത് പ്രസവ ശേഷമുണ്ടാവുന്ന എല്ലാ അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കി ആരോഗ്യത്തിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള തളര്‍ച്ചക്കും ക്ഷീണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കരിങ്കോഴി ഇറച്ചിയും മുട്ടയും.ഇത് കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകളെ പെട്ടെന്ന് തരണം ചെയ്യുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച ഒറ്റമൂലിയാണ് കരിങ്കോഴി എന്ന കാര്യത്തില്‍ സംശയം വേണ്ട.
അതുകൊണ്ട് തന്നെ അനാരോഗ്യത്തിന് ഇവിടെ സ്ഥാനമില്ല എന്നതാണ് സത്യം.ഇവയുടെ ഇറച്ചിയും മുട്ടയും എല്ലാം ആസ്ത്മയെ പ്രതിരോധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികള്‍ ഒരു കരിങ്കോഴിയില്‍ ഒതുങ്ങാനുള്ളതേ ഉള്ളൂ എന്നതാണ് സത്യം. മൈഗ്രേയ്ന്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് കരിങ്കോഴി സ്ഥിരമാക്കാവുന്നതാണ്.