28
April, 2026

A News 365Times Venture

28
Tuesday
April, 2026

A News 365Times Venture

വോട്ട് ചെയ്യാൻ പോകുന്നതിനിടെ മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ കത്തിനശിച്ചു

Date:


കോഴിക്കോട്: വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് ഇന്ന് ഉച്ചയോടെ കോഴിക്കോട് തിരുവമ്പാടി കൂടരഞ്ഞി കക്കാടംപൊയിലില്‍ പാമ്പുംകാവിൽ വച്ച് കത്തിയത്.

read also: വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക് : സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവര്‍ക്ക് ടോക്കണ്‍ നല്‍കി

കക്കാടംപൊയിലിലെ 94-ാം ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകുന്നതിനിടെ കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടു. ഉടൻ കാർ നിർത്തി ഉള്ളിലുണ്ടായിരുന്നവർ ഇറങ്ങി. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ തീ ആളിപ്പടർന്ന് കാർ മുഴുവനായും കത്തി നശിക്കുകയായിരുന്നു. മുക്കത്ത് നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related