17
April, 2026

A News 365Times Venture

17
Friday
April, 2026

A News 365Times Venture

‘ബി.ജെ.പി ഇത്തവണ കൂടുതല്‍ സീറ്റ് എടുക്കണമെന്ന് ആണ് ആഗ്രഹം, അത് 300 ആണോ 400 ആണോ എന്ന സംശയം മാത്രമേ ഉള്ളൂ’: ദിയ

Date:


കൊല്ലത്ത് കൃഷ്ണകുമാര്‍ ജയിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് മക്കളായ അഹാനയും ഇഷാനിയും ദിയയും ഹന്‍സികയും. കൃഷ്ണകുമാര്‍ കുടുംബസമേതമാണ് കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയത്. വോട്ട് ചെയ്തതിന് ശേഷമാണ് നടി അഹാനയും സഹോദരങ്ങളും മാധ്യമങ്ങളോട് സംസാരിച്ചത്. ബി.ജെ.പി ഇത്തവണ കൂടുതല്‍ സീറ്റ് എടുക്കണമെന്ന് ആണ് തന്റെ ആഗ്രഹമെന്നും അത് 300 ആണോ 400 ആണോ എന്ന കാര്യത്തിൽ മാത്രമേ സംശയം ഉള്ളുവെന്നുമാണ് ദിയ പറയുന്നത്.

‘പണ്ട് ഒന്നും പൊളിറ്റിക്‌സിനെ കുറിച്ച് നമ്മക്ക് ആര്‍ക്കും അത്രക്കൊന്നും അറിയില്ല. ഇന്ന് സോഷ്യല്‍ മീഡിയ ഉള്ളതു കൊണ്ട് തന്നെ നമുക്ക് കൂടുതല്‍ അറിയാന്‍ പറ്റുന്നുണ്ട്. പൊളിറ്റിക്‌സില്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചാല്‍, എനിക്ക് വലിയ താല്‍പര്യമില്ല. എനിക്ക് ബിജെപി ഇത്തവണ കൂടുതല്‍ സീറ്റ് എടുക്കണമെന്ന് തന്നെയാണ്, അത് 300 ആണോ 400 ആണോ എന്ന സംശയം മാത്രമേയുള്ളു’, ദിയ പറഞ്ഞു.

‘അച്ഛന്‍ ജയിക്കണം എന്നാണ് പ്രതീക്ഷ. ഒത്തിരി ആള്‍ക്കാര് സ്‌നേഹം കാണിക്കുന്നുണ്ടായിരുന്നു. ജയിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു’ എന്നാണ് ഇഷാനി പ്രതികരിച്ചത്. അതേസമയം, കൃഷ്ണകുമാറിന് സംഭവിച്ച പരിക്കിനെ കുറിച്ചാണ് ഭാര്യ സിന്ധു കൃഷ്ണ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related