24
November, 2026

A News 365Times Venture

24
Tuesday
November, 2026

A News 365Times Venture

‘ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ല’; ഹുവാങ്ങ് വീണ്ടും എന്‍വിഡിയ സി.ഇ.ഒ

Date:

ന്യൂയോര്‍ക്ക്: എന്‍വിഡിയ സി.ഇ.ഒ സ്ഥാനത്ത് ജെന്‍സണ്‍ ഹുവാങ്ങിനെ വീണ്ടും നിയമിച്ചു. സി.ഇ.ഒ സ്ഥാനത്ത് നിന്ന് ഹുവാങിനെ എന്‍വിഡിയ ബോര്‍ഡ് ഓഫ് ഡയരക്ടറേറ്റ് പുറത്താക്കി രണ്ടാഴ്ച തികയും മുമ്പാണ് വീണ്ടും ഈ സ്ഥാനത്തേക്ക് നിയമിക്കുന്നത്.

ഹുവാങ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് യു.എസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കമ്പനി ബോര്‍ഡ് അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹുവാങ്ങിനെ തിരിച്ചെടുത്തത് ശരിയായതും ഉചിതവുമായ തീരുമാനമാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടു.

ഹുവാങ്ങിന്റെ തുറന്നുപറച്ചിലും നേതൃപാടവവും ബോര്‍ഡ് അംഗങ്ങളെ തൃപ്തിപ്പെടുത്തിയതായി എന്‍വിഡിയ പ്രസ്താവനയില്‍ പറഞ്ഞു. ഇതിനാല്‍ അദ്ദേഹത്തെ പ്രസിഡന്റ്, ചീഫ് എക്‌സിക്യൂട്ടീവ്, ബോര്‍ഡ് അംഗം എന്നീ സ്ഥാനങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ബോര്‍ഡ് തീരുമാനിച്ചതായും പ്രസ്താവനയില്‍ പറയുന്നു. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി വ്യക്തമാക്കി.

ഹുവാങ്ങിനെ തിരിച്ചെടുക്കണമെന്ന് ട്രംപ് പരസ്യമായി ആവശ്യപ്പെട്ട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനം വന്നത്. ഹുവാങ്ങിനെ ‘ലോകത്തിലെ ഏറ്റവും മികച്ച ബുദ്ധിജീവികളില്‍ ഒരാള്‍’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിന് ‘രണ്ടാമതൊരു അവസരം നല്‍കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നു’ എന്നും പറഞ്ഞിരുന്നു.

ഹുവാങ് ‘നല്ലൊരു മനുഷ്യനാണെന്നും’ എന്നാല്‍ ‘ചില തെറ്റായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്നും’ പറഞ്ഞ ട്രംപ്, കമ്പനിക്ക് ‘ബുദ്ധിയുണ്ടെങ്കില്‍അദ്ദേഹത്തെ വീണ്ടും നിയമിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

കഴിഞ്ഞ ആഴ്ച നടന്ന ഒരു യോഗത്തില്‍, ഹുവാങ്ങിന്റെ രാജി ബോര്‍ഡ് അംഗങ്ങള്‍ ഏകകണ്ഠമായി സ്വീകരിച്ചിട്ടുണ്ടെന്നും, ‘അദ്ദേഹത്തെ വീണ്ടും സിഇഒ ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും’ ബോര്‍ഡ് ചെയര്‍മാന്‍ ഹാര്‍വി ജോണ്‍സ് വ്യക്തമാക്കിയിരുന്നു.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ‘മെഗാസ്പീഡ്’ എന്ന കമ്പനിയിലെ മുന്‍ എക്‌സിക്യൂട്ടീവായ ആലീസ് ഹുവാങ്ങുമായി ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് നവംബര്‍ 12നായിരുന്നു ഹുവാങിനെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. എന്‍വിഡിയയില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ചിപ്പുകള്‍ വാങ്ങിയ കമ്പനിയായിരുന്നു മെഗാസ്പീഡ്. ആലീസ് ഹുവാങ്ങിന് ചൈനീസ് ബന്ധമുണ്ടെന്നും ആരോപണമുണ്ടായിരുന്നു.

അതേസമയം, ഹുവാങ്ങിനെ വീണ്ടും സി.ഇ.ഒ ആയി നിയമിച്ചതോടെ എന്‍വിഡിയയുടെ ഓഹരി മൂല്യം 31 ശതമാനത്തിലധികം ഉയര്‍ന്നതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ വിപണി മൂല്യത്തില്‍ ഒരു ട്രില്യണ്‍ ഡോളറിലധികം വര്‍ധനയുണ്ടാവുകയും ചെയ്തു. ഒറ്റയടിക്ക് ഒരു കമ്പനിയുടെ മൂല്യത്തില്‍ ഇത്രയും വലിയ വര്‍ദ്ധനവ് ഉണ്ടാകുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Nvidia reinstates Jensen Huang as CEO

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related