30
August, 2025

A News 365Times Venture

30
Saturday
August, 2025

A News 365Times Venture

അടിപൊളി ഊണ്, അതും ചായക്കാശിന്: യാത്രക്കാർക്കായി സ്‌നാക്‌ മീൽ ഒരുക്കി ഇന്ത്യൻ റെയിൽവേ

Date:


ട്രെയിൻ യാത്ര ചെയ്യുമ്പോഴുള്ള മിക്കവരുടെയും ആശങ്കകൾ ഭക്ഷണത്തെ കുറിച്ചായിരിക്കും. അതിലൊന്ന് അവയുടെ വില തന്നെയാണ്. ഒരു കാപ്പിയും ഒരു നേരത്തെ ഭക്ഷണമൊക്കെ കഴിക്കുമ്പോൾ പലരുടെയും പോക്കറ്റ് കീറും. ഇതിനൊരു പരിഹാരമായി യാത്രക്കാർക്ക് ഇക്കോണമി മീൽ ഒരുക്കി ഇന്ത്യൻ റയിൽവേ രംഗത്ത് വന്നു. മുഖ്യ ആകർഷണം ഈ ഇക്കോണമി മീലിന്റെ വിലയാണ്.

സാധാരണ ചായക്കും മറ്റും ചിലവാകുന്ന 20 രൂപ നിരക്കിലാണ് ഇന്ത്യൻ റെയിൽവേ ഇക്കണോമി മീൽ ഒരുക്കുന്നത്. ചായയ്ക്ക് നിലവിൽ 10 രൂപയാണ് ഐആർസിടിസി ഈടാക്കുന്നത്. രണ്ടു ചായയ്ക്ക് നൽകുന്ന വിലയിൽ ഊണ് കിട്ടുന്ന വളരെ സ്വീകാര്യമായ നീക്കമാണ് റെയിൽവേയുടേത്. ഇന്ത്യയിലുടനീളമുള്ള തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിലെ സാധാരണക്കാരായ നിരവധി യാത്രക്കാർക്ക് ഇത് വിനയോഗിക്കാനാകും.

ഐആർസിടിസിയുടെ ഈ പുതിയ നീക്കം ഏറ്റവും കൂടുതൽ സഹായകമാകുന്നത് റിസർവ് ചെയ്യാത്ത കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്യുന്നവർക്കാണ്. അത്തരം യാത്രക്കാർ ആണ് പലപ്പോഴും വൃത്തിയുള്ളതും വിലക്കുറവുള്ളതുമായ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നത്. അത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് റെയിൽവേയുടെ പുതിയ നടപടി വലിയ സഹായകമാകും. 20 രൂപയ്ക്കു നൽകുന്ന ജനതാ മീലിൽ 7 പൂരിയും ഉരുളക്കിഴങ്ങു കറിയും അച്ചാറും ഉൾപ്പെടും.

50 രൂപയ്ക്കു 6 വ്യത്യസ്ത സ്നാക്ക് മീൽ ഓപ്ഷനുകൾ ലഭ്യമാണ്. തൈര് സാദം, സാമ്പാർ റൈസ്, ലെമൺ റൈസ്, രാജ്മ, ചോളേ ചാവൽ, കിച്​ടി, പൊങ്കൽ, കുൽച, ചോലെ ബട്ടുര, പാവ് ബാജി, മസാല ദോശ ഇവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കാം.സാധാരണക്കാരായ യാത്രക്കാർക്ക് ഇക്കോണമി മീൽ ലഭ്യമാക്കുന്നതിലൂടെ ഐആർസിടിസി ലക്ഷ്യം വയ്ക്കുന്നത് അവരുടെ ഓൺബോർഡ് സേവനങ്ങൾ ഉയർത്താനുള്ള ശ്രമമാണ്.

വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വ്യത്യസ്ത അഭിരുചികൾ ഉൾക്കൊള്ളുന്ന വിധത്തിൽ ആയിരിക്കും ഇക്കോണമി മീലുകൾ. വേനലവധി കാലത്ത് ട്രെയിൻ യാത്രികർക്കിടയിൽ വൻ വർദ്ധനവ് ഉണ്ടാകാറുണ്ട്. അതുകൊണ്ടു തന്നെ മിതമായ നിരക്കിൽ ഉയർന്ന നിലവാരമുള്ള ഭക്ഷണത്തിന് ആവശ്യകത വർധിച്ചു വരികയാണ്. ഈ സമയത്ത് തന്നെയാണ് ഇക്കോണമി മീലുമായി ഐആർസിടിസി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

യാത്രക്കാരുടെ സുഖവും ആത്മസംതൃപ്തിയും വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യൻ റെയിൽവേയ്ക്കുള്ള പ്രതിബദ്ധതയാണ് ഇക്കോണി മീൽസിലൂടെ വ്യക്തമാക്കുന്നത്. ചെറിയ ബജറ്റിൽ യാത്ര ചെയ്യുന്നവർക്ക് ഈ ഇക്കോണമി മീൽ വളരെ ഉപകാരപ്രദമാകും. 100 സ്റ്റേഷനുകളിലായി 150 ഓളം ഇക്കോണമി മീൽ കൊണ്ടറുകളാണ് ഐആർസിടിസി തുറന്നിരിക്കുന്നത്. ഭാവിയിൽ കൂടുതൽ സ്റ്റേഷനുകളിലേക്കും ഇക്കോണി മീൽ കൌണ്ടറുകൾ എത്തും.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related