‘ഔട്ട് ഓഫ് ദിസ് വേൾഡ്’: സീൻ പോൾ & കെസിൻ്റെ T20 ലോകകപ്പ് 2024 ഗാനം പുറത്തിറങ്ങി


’20 ലോകകപ്പ് 2024-ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. കളി തുടങ്ങാൻ 30 ദിവസം മാത്രം ശേഷിക്കെ ടൂർണമെൻ്റിൻ്റെ ഔദ്യോഗിക ഗാനം ICC വ്യാഴാഴ്ച പുറത്തിറക്കി. ഗ്രാമി അവാർഡ് ജേതാവായ ആർട്ടിസ്റ്റ് സീൻ പോളും സോക്ക സൂപ്പർസ്റ്റാർ കെസും ചേർന്നാണ് ‘ഔട്ട് ഓഫ് ദിസ് വേൾഡ്’ എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. 55 മത്സരങ്ങളിലായി 20 ടീമുകൾ പങ്കെടുക്കുന്ന T20 ലോകകപ്പ് ജൂൺ 2 മുതൽ 29 വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

എട്ട് തവണ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് ഉസൈൻ ബോൾട്ട്, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഐക്കൺമാരായ ക്രിസ് ഗെയ്ൽ, ശിവ്‌നാരായണൻ ചന്ദർപോൾ, സ്റ്റാഫാനി ടെയ്‌ലർ, യുഎസ്എ ബൗളർ അലി ഖാൻ, ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി എന്നിവരുൾപ്പെടെ കായിക രംഗത്തെ പ്രമുഖർ ഈ മ്യൂസിക് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു. മൈക്കിൾ ടാനോയാണ് ഇതിന്റെ നിർമ്മാതാവ്.

read also: പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം: വിചിത്രമായ സംഭവത്തിനു പിന്നിൽ

ക്രിക്കറ്റ് പോലെ സംഗീതത്തിനും ആളുകളെ ഐക്യത്തിലും ആഘോഷത്തിലും ഒരുമിപ്പിക്കാനുള്ള ശക്തിയുണ്ടെന്ന് താൻ എപ്പോഴും വിശ്വസിക്കുന്നതായി ഗ്രാമി അവാർഡ് ജേതാവ് ഷോൺ പോൾ പറഞ്ഞു.

ക്രിക്കറ്റ് എല്ലായ്പ്പോഴും കരീബിയൻ സംസ്കാരത്തിൻ്റെ ഒരു പ്രധാന ഭാഗമാണ്, അതിനാൽ ടി20 ലോകകപ്പിനായി ഔദ്യോഗിക ഗാനം എഴുതാനും റെക്കോർഡുചെയ്യാനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സൂപ്പർസ്റ്റാർ കെസ് പ്രതികരിച്ചു.