പാമ്പ് കടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം: വിചിത്രമായ സംഭവത്തിനു പിന്നിൽ


ലഖ്‌നൗ: പാമ്പ് കടിയേറ്റ് മരിച്ച ഇരുപതുകാരന്റെ രണ്ടുദിവസത്തോളം ഗംഗാനദിയില്‍ കെട്ടിയിട്ട് ഒഴുക്കി ബന്ധുക്കൾ. മൃതദേഹം ഉയിര്‍ത്തേഴുനേല്‍ക്കുമെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. എന്നാൽ, ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകില്ലെന്നറിഞ്ഞതോടെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യകൾ മീഡിയയിൽ വൈറൽ.

read also: വിഷദ്രാവകം കുത്തിവെച്ച് പൊലീസുകാരനെ കൊലപ്പെടുത്തി മോഷ്ടാക്കള്‍, സംഭവം മോഷണം ചെറുക്കുന്നതിനിടെ

ഏപ്രില്‍ 26ന് വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് 20 വയസുകാരനായ മോഹിത് കുമാറിനെ പാമ്പ് കടിച്ചത്. മോഹിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗംഗയില്‍ മൃതദേഹം കെട്ടിയിട്ടാല്‍ ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം 48 മണിക്കൂറോളം ഗംഗയില്‍ കെട്ടിയിടുകയായിരുന്നു. ഗംഗയില്‍ മൃതദേഹം കെട്ടിയിട്ടതോടെ പാമ്പിന്റെ വിഷം നിര്‍വീര്യമാകുമെന്നാണ് ബന്ധുക്കള്‍ വിശ്വസിച്ചരുന്നത്.

മെയ് നാലിന് അവസാന വര്‍ഷ ബികോം പരീക്ഷ എഴുതാനിരിക്കെയാണ് മോഹിത് മരിച്ചത്.