പത്തനംതിട്ട: അടൂര്‍ കടമ്പനാട് എട്ട് വയസുകാരി അവന്തികയുടെ മരണം ഷിഗല്ല ബാധിച്ചാണെന്നു സംശയം. ചൊവ്വാഴ്ച രാവിലെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ അവന്തിക മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റില്‍ മരണ കാരണം ഷിഗല്ലയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിന് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.
read also: പിതാവിന് മുന്നില്‍ നിന്ന് 15കാരനെ തട്ടികൊണ്ടുപോയി: യുവതിയുടെ ദൃശ്യങ്ങള്‍ പുറത്ത്
ഷിഗല്ലയെന്ന സംശയത്തില്‍ ആരോഗ്യ വിഭാഗം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. സമീപത്തെ കിണറുകളില്‍ നിന്നും വെള്ളം ശേഖരിച്ചിട്ടുണ്ട്.