തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലെ ഗുരുവായൂരിലും നാട്ടികയിലും സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് മറിച്ചിട്ടുണ്ടെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർഥി കെ.മുരളീധരൻ. ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും മുരളീധരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
read also: ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിച്ചു: നടിയ്‌ക്കൊപ്പമുള്ള ചിത്രവുമായി ജയ്, വിവാഹം കഴിഞ്ഞെന്ന് സോഷ്യല്‍മീഡിയ
‘സി.പി.എം നേതാവ് ഇ.പി. ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് ഇപ്പോള്‍ പ്രചരിക്കുന്നതു പോലെ ജയരാജന് ബി.ജെ.പിയില്‍ ചേരാനല്ല, മറിച്ച് ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂർ അടക്കമുള്ള മണ്ഡലങ്ങളില്‍ സി.പി.എം-ബി.ജെ.പി ഡീല്‍ ഉറപ്പിക്കാനാണ്. അത് നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അതൊന്നും യു.ഡി.എഫിന്‍റെ ജയത്തെ ബാധിക്കില്ല. ഒരുപക്ഷേ, ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയേക്കും. യു.ഡി.എഫ് 30,000ത്തിനും 50,000ത്തിനും ഇടക്ക് വോട്ടിന് ജയിക്കുമെന്നും’- കെ. മുരളീധരൻ പറഞ്ഞു.