3
September, 2025

A News 365Times Venture

3
Wednesday
September, 2025

A News 365Times Venture

വീടിനുള്ളിൽ പോസിറ്റിവ് എനർജി നൽകുന്ന ചെടികളെ അറിയാം

Date:


ഈ ചെടികൾ വീടിനുള്ളിലും പുറത്തും വളർത്തിയാൽ വീടിനും വീട്ടിലുള്ളവര്‍ക്കും ദിവസം മുഴുവന്‍ സന്തോഷവും പോസിറ്റീവ് എനര്‍ജിയും ലഭിക്കും. ശാരീരികമായും മാനസികമായും ആത്മീയതയും ഉണര്‍വും നല്‍കാനായി ലില്ലി വളർത്താവുന്നതാണ്. വീടിന് പുറത്ത് നിന്നും അകത്തേക്ക് വരുന്ന അശുദ്ധ വായുവിനെ ശുദ്ധീകരിച്ച് വീട്ടില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കാനും ഈ ചെടികള്‍ക്കാകും.

മുല്ല ചെടി വളർത്തിയാൽ ബന്ധങ്ങളെ ദൃഢമാക്കാനും വ്യക്തികള്‍ക്കിടയിലെ പ്രണയത്തെ ഉണര്‍ത്താനും ഇതിനു കഴിയും. മുല്ലപ്പൂവിന്റെ സുഗന്ധത്തിന് മനസിനെ ശാന്തമാക്കാനും കഴിയും. മുല്ല വീടിന്റെ അകത്തു തെക്കുഭാഗത്തുള്ള ജനലിന് സമീപത്തു വെക്കണം. വീടിനുള്ളില്‍ തങ്ങിനില്‍ക്കുന്ന വിഷവായുവിനെ ശുദ്ധീകരിച്ച് മനസിനും ശരീരത്തിനും ഒരേ പോലെ സുഖം നല്‍കാന്‍ കഴിയുന്ന ചെടിയാണ് റോസ് മേരി. റോസ് മേരിയുടെ സുഗന്ധത്തിന് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുമുണ്ട്.

മുളയെ ഭാഗ്യത്തിന്റെയും അഭിവൃദ്ധിയുടെയുമൊക്കെ ചിഹ്നമായാണ് കരുതുന്നത്. മുള ഒരു ഗ്ലാസ് ബൗളില്‍, സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് വെക്കേണ്ടത് . ഓർക്കിഡ് ചെടി വീടിനുള്ളിൽ വെച്ചാൽ ഗുണങ്ങളേറെ. രാത്രിയില്‍ ഓക്‌സിജൻ പുറത്ത് വിടുന്ന ഓര്‍ക്കിഡ് കിടപ്പുമുറിയില്‍ വെക്കുന്നത് നല്ലതാണ്. ഭാഗ്യവും അതോടൊപ്പം പോസിറ്റീവ് എനര്‍ജിയും നല്‍കുന്ന ചെടിയായ കറ്റാർവാഴ രോഗങ്ങൾ ശമിപ്പിക്കുകയും ചെയ്യുന്നു. തുളസി എല്ലാ വീട്ടിലും ഉണ്ട്. ദൈവീക പരിവേഷമുള്ളതിനാൽ തുളസിക്ക് ബാക്ടീരിയയെയും ഫംഗസിനെയും പ്രതിരോധിക്കാന്‍ പ്രത്യേക കഴിവുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related