ബി​ഗ് ബോസ് മത്സരാര്‍ത്ഥി സായി ആശുപത്രിയിൽ


ബി​ഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥിയായ സായി ആശുപത്രിയിലേക്ക്. നേരത്തെ തന്നെ സായ് നടുവേദനയാണ് എന്ന പ്രശ്നം ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണ്ണ വിശ്രമം അനുവദിച്ചു. എന്നാല്‍ പിന്നീടും കണ്‍ഫഷന്‍ റൂമില്‍ വന്ന സായി വേദന നല്ല രീതിയില്‍ ഉണ്ടെന്നും ടാസ്കില്‍ അടക്കം പങ്കെടുക്കാന്‍ പറ്റില്ലെന്നും അറിയിക്കുകയായിരുന്നു.

read also: സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും: സ്‌കൂളുകള്‍ തുറക്കും മുമ്പ് മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

ഇതിനെ തുടര്‍ന്ന് വിവരങ്ങള്‍ പിന്നെ അറിയിക്കാം എന്ന് പറഞ്ഞ് സായിയെ ബിഗ് ബോസ് വീണ്ടും വീട്ടിലേക്ക് വിട്ടു. തുടര്‍ന്ന് കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം ബിഗ് ബോസ് വീണ്ടും സായിയെ വിളിപ്പിച്ച് നിങ്ങളെ വിദഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയാണ് എന്ന് അറിയിക്കുകയാണ്. തുടര്‍ന്ന് കണ്ണൂമൂടി സായിയെ വീട്ടിന് പുറത്തേക്ക് എത്തിച്ചു.