3
September, 2025

A News 365Times Venture

3
Wednesday
September, 2025

A News 365Times Venture

വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം പതിച്ച്‌ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു: സംഭവം ചങ്ങനാശേരിയില്‍

Date:


കോട്ടയം: വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം പതിച്ച്‌ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം നടന്നത്.

ചങ്ങനാശേരിയില്‍ കാക്കാംതോട് പുതുപ്പറമ്പില്‍ പി.സി. ജയിംസിന്റെ വീട് പൊളിച്ചുനീക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം തൊഴിലാളികളുടെ മുകളിലേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ കൂടെ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എന്നിവർക്ക് ഗുരുതരമായ പരുക്കേറ്റു.

read also: പ്രസവിച്ചയുടനെ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന സംഭവം: അമ്മ റിമാൻഡില്‍

ചങ്ങനാശേരി പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ച്‌ ബീം ഉയർത്തി തൊഴിലാളികളെ പുറത്തെടുക്കുകയായിരുന്നു. ജിതന്ദർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related