മോസ്കോ: ആഞ്ചാംതവണയും റഷ്യൻ പ്രസിഡൻറ് സ്ഥാനത്ത് അവരോധിതനായി വ്ളാഡിമിർ പുതിൻ. മോസ്കോയിലെ ഗ്രാൻഡ് ക്രെംലിൻ പാലസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ 71-വയസ്സുകാരനായ പുതിൻ വീണ്ടും അധികാരം ഏറ്റെടുത്തു.
മാർച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 87.8% വോട്ട് നേടിയാണ് പുതിൻ വിജയം സ്വന്തമാക്കിയത്. കാല്‍ നൂറ്റണ്ടോളം റഷ്യൻ ഭരണാധികാരിയായി തുടർന്ന പുതിന് ഇനി 2030 വരെ ഭരണത്തിലിരിക്കാം.
read also: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം
റഷ്യയുടെ ചരിത്രത്തിൽ, വിദൂര ഓണ്‍ലൈൻ വോട്ടിങ് സമ്പ്രദായം ഏർപ്പെടുത്തികൊണ്ടുള്ള ആദ്യ ത്രിദിന വോട്ടെടുപ്പായിരുന്നു ഇത്തവണത്തേത്. 11.4 കോടി വോട്ടർമാരാണ് റഷ്യയിലുള്ളത്. 19 ലക്ഷം പേർ വിദേശത്താണെങ്കിലും അവർക്കായി ഇന്ത്യയുള്‍പ്പെടെ അതതുരാജ്യങ്ങളിലെ നയതന്ത്ര സ്ഥാപനങ്ങളില്‍ പോളിങ് ബൂത്തുകള്‍ സ്ഥാപിച്ചിരുന്നു.