തെക്കേ ഇന്ത്യയിലെ ജനങ്ങൾ ആഫ്രിക്കക്കാരെ പോലെ കറുത്തത് എന്ന് സാം പിത്രോദ, ഞാൻ കറുത്തവൻ എന്നാൽ ഭാരതീയനെന്ന് അണ്ണാമല
ന്യൂഡല്‍ഹി: തെക്കേ ഇന്ത്യക്കാരെ ആഫ്രിക്കക്കാരോട് ഉപമിച്ച സാം പ്രിതോദയുടെ പ്രസ്താവന വീണ്ടും വിവാദത്തില്‍. തെക്കേയിന്ത്യയിലുള്ളവര്‍ ആഫ്രിക്കക്കാരെകറുത്ത നിറമുള്ളവരാണെന്ന സാം പ്രിതോദയുടെ പ്രസ്താവനയാണ് വിവാദമായത്. പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ യൂറോപ്പുകാരെപോലെ ആണെന്നും പ്രിതോദ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.
ഇതിനിടെ തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമല ഇതിനെതിരെ രംഗത്തെത്തി.ഞാനും കറുത്തവനാണ്, എന്നാൽ ഭാരതീയനാണ് എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇതിനെതിരെ കേസ് എടുക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വാസ് ശര്‍മ്മയും മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങും പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാം പ്രിതോദയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.പ്രിതോദ തെക്കേന്ത്യക്കാരെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്നും ചര്‍മ്മത്തിന്റെ നിറമാണോ പൗരത്വം നിര്‍ണ്ണയിക്കുന്നതെന്നും മോദി ചോദിച്ചു. കറുത്ത നിറമുള്ള കൃഷ്ണനെ ആദരിക്കുന്നവരാണ് തങ്ങളെന്നും പ്രിതോദയുടെ പ്രസ്താവനയില്‍ രാഹുല്‍ മറുപടി പറയണമെന്നും മോദി പറഞ്ഞു.
പ്രിതോദയുടെ പ്രസ്താവന കോണ്‍ഗ്രസ് തള്ളി. പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസിന്റെ നിലപാട് അല്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.