31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

വംശീയ പരാമര്‍ശം വിവാദമായി : സാം പിത്രോദ രാജിവച്ചു

Date:


ന്യൂഡല്‍ഹി: ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയാണെന്ന വിവാദ പ്രസ്താവന നടത്തിയ സാം പിത്രോദ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചു സാം പിത്രോദ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പിത്രോദയുടെ രാജി സ്വീകരിച്ചു. തീരുമാനം പിത്രോദ സ്വയം എടുത്തതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാം പിത്രോദ വിവാദപരമായ പ്രതികരണം നടത്തിയത്. ഇന്ത്യയുടെ വൈവിധ്യത്തെയും ജനാധിപത്യത്തെയും കുറിച്ച്‌ ഉദാഹരിക്കുമ്പോഴായിരുന്നു പിത്രോദയുടെ വിവാദ പരാമര്‍ശം.

READ ALSO: പൊന്നാനിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി

‘വളരെ സന്തോഷകരമായ അന്തരീക്ഷത്തിലാണ് രാജ്യത്തെ ജനങ്ങള്‍ 75 വര്‍ഷം അതിജീവിച്ചത്. അവിടെയും ഇവിടെയും കുറച്ച്‌ വഴക്കുകള്‍ ഉണ്ടെങ്കിലും ആളുകള്‍ക്ക് ഒരുമിച്ച്‌ ജീവിക്കാന്‍ കഴിഞ്ഞു. രാജ്യത്തിന്റെ കിഴക്കുള്ള ആളുകള്‍ ചൈനക്കാരെപ്പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെപ്പോലെയും വടക്കുള്ള ആളുകള്‍ വെളളക്കാരെപ്പോലെയും ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയും കാണപ്പെടുന്നു. അതൊന്നും പ്രശ്നമല്ല. നമ്മളെല്ലാം സഹോദരീസഹോദരന്മാരാണെന്നുമായിരുന്നു’- സാം പിത്രോദയുടെ പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related