വയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 61 വര്‍ഷം തടവ് ശിക്ഷയും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മേപ്പാടി വിത്തുകാട് സമരഭൂമിയിലെ കാര്‍മല്‍കുന്ന് കോളനിയിലെ കൃഷ്ണനെയാണ് (29) കല്‍പ്പറ്റ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
read also:മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം: അധ്യാപികയ്ക്കെതിരെ കേസ്
അതിജീവിതയ്ക്ക് ജില്ലാ നിയമസഹായ സേവന സമിതിയുടെ നഷ്ടപരിഹാരവും നല്‍കാന്‍ വിധിയായി. 2022ല്‍ മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.