2
May, 2026

A News 365Times Venture

2
Saturday
May, 2026

A News 365Times Venture

അന്തരിച്ച കെ പി യോഹന്നാന്റെ സംസ്കാര ചടങ്ങുകളിൽ സഭയുടെ തീരുമാനം ഇന്ന്: ഇടിച്ച വാഹനം കസ്റ്റഡിയിൽ

Date:


പത്തനംതിട്ട: അന്തരിച്ച മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ച് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഇന്ന് തീരുമാനമെടുക്കും. സംസ്കാര ചടങ്ങുകൾ തീരുമാനിക്കാൻ ഇന്ന് സഭ സിനഡ് ചേരും. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്സ് ആസ്ഥാനത്ത് ആണ് സിനഡ്. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭ നേതൃത്വം ചടങ്ങുകൾ ക്രമീകരിക്കുക.

അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാൻ വിട വാങ്ങിയത്. അത്തനേഷ്യസ് യോഹാനെ ഇടിച്ച് വീഴ്ത്തിയ വാഹനത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനം പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. വാഹനാപകടത്തിൽ ഇപ്പോൾ സംശയിക്കാനൊന്നുമില്ലെന്ന് സഭ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ബോക്‌സൈറ്റ് ഖനനത്തിനെതിരെ മെയ് ഒന്നിന് മനുഷ്യമതിലുമായി സി.പി.ഐ.എം

കാസര്‍ഗോഡ്: മുള്ളേരിയ കാറഡുക്ക പഞ്ചായത്തിലെ കൊട്ടംകുഴി, കാറഡുക്ക വാര്‍ഡുകളില്‍ ബോക്‌സൈറ്റ് ഖനനം...