യുവതിയെ ബെല്‍റ്റ് കൊണ്ട് കഴുത്ത് മുറുക്കി പീഡനത്തിനിരയാക്കി കൊന്നു: ക്രൂരകൃത്യം ചെയ്ത അജ്ഞാതനായി പൊലീസ് തിരച്ചില്‍
വാഷിംഗ്ടണ്‍: യുവതിയെ ബെല്‍റ്റ് കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തി പീഡനത്തിനിരയാക്കിയ അജ്ഞാതനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതം. പാര്‍ക്ക് ചെയ്ത രണ്ട് കാറുകള്‍ക്ക് നടുവിലായിരുന്നു അതിക്രമം. അടുത്തുള്ള ആശുപത്രിയിലേക്ക് നടന്നു പോവുകയായിരുന്നു 45-കാരി. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സിലാണ് സംഭവം.
ക്രൂരകൃത്യത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 45-കാരിയായ സ്ത്രീയാണ് ആക്രമണത്തിന് ഇരയായതെന്നാണ് വിവരം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അതിക്രമം. വെളുത്ത തുണി കൊണ്ട് മുഖം മറിച്ചാണ് അക്രമി എത്തിയത്. സ്ത്രീ മുന്നോട്ട് നടന്നു നീങ്ങവേ ബെല്‍റ്റ് കഴുത്തിലിട്ട് പുറകിലേക്ക് വലിച്ചു. തുടര്‍ന്ന് അവരെ വലിച്ചിഴച്ച് കാറിന് പുറകിലെത്തിച്ച് പീഡിനത്തിനിരയാക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അക്രമി കടന്നു കളഞ്ഞു. പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ന്യൂയോര്‍ക്ക് പൊലീസ് അറിയിച്ചു. പരസ്പരം അറിയാവുന്നവരാണ് ഇരുവരുമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.