ബിഗ് ബോസ് താരം അബ്ദു റോസിക്കി വിവാഹിതനാകുന്നു


മുംബൈ: ബിഗ്ബോസ് ഹിന്ദി ഷോ സീസൺ 16 ലൂടെ ശ്രദ്ധേയനായ താരമാണ് അബ്ദു റോസിക്കി. താജിക്കിസ്ഥാനിൽ നിന്നുള്ള പ്രശസ്തനായ സംഗീതജ്ഞൻ കൂടിയാണ് അബ്ദു. ഇപ്പോഴിതാ താരത്തിന്റെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ച. വിവാഹ നിശ്ചയ ഫോട്ടോകള്‍ അബ്ദു തന്നെയാണ് ആരാധകർക്കായി പങ്കുവച്ചത്. കഴിഞ്ഞ മാസം ഷാര്‍ജയില്‍ വച്ച് വിവാഹ നിശ്ചയം നടന്നു എന്നാണ് വിവരം.

read also: അസംബന്ധമായ ആരോപണണം : അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

വധുവിന് സമ്മാനിക്കാനുള്ള വിവാഹ മോതിരം അടക്കം അബ്ദു റോസിക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മോതിരവുമായി വധുവിന് അടുത്തിരിക്കുന്ന ചിത്രവും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇത്തരം ഒരു മുഹൂര്‍ത്തം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും എന്നെ തിരിച്ചറിയുന്ന ഒരു പങ്കാളിയെ ലഭിച്ചെന്നും അബ്ദു പറയുന്നു.

പ്രൊഫഷണൽ ബാധ്യതകൾ കാരണം സ്വമേധയാ ബിഗ് ബോസ് 16 ഉപേക്ഷിച്ച അബ്ദു മുംബൈയിൽ ബർഗിർ എന്ന പേരിൽ ഒരു റസ്റ്റോറന്‍റും നടത്തുന്നുണ്ട്. യുഎഇയിലാണ് സ്ഥിര താമസം.