1
September, 2025

A News 365Times Venture

1
Monday
September, 2025

A News 365Times Venture

സ്വിറ്റ്സർലൻഡിൽ കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിലേറി: രാജ്യത്ത് പാർട്ടി തിരിച്ചുവരുന്നത് 84 വർഷങ്ങൾക്ക് ശേഷം

Date:


സൂറിക്: സ്വിറ്റ്സർലൻഡിൽ വീണ്ടും കമ്മ്യുണിസ്റ്റ് പാർട്ടി രൂപീകരിച്ചു. ബേണിലെ ബുർഗ്‌ഡോർഫിൽ നടന്ന പാർട്ടി രൂപീകരണ കൺവെൻഷനിൽ 342 പ്രതിനിധികൾ പങ്കെടുത്തു. മൂന്നു ദിവസം നീണ്ടു നിന്ന സമ്മേളനത്തിനൊടുവിലാണ് റവലൂഷനറി കമ്യുണിസ്റ്റ് പാർട്ടി ഓഫ് സ്വിറ്റ്സർലൻഡിന് (ആർകെപി) രൂപം നൽകിയതായി പ്രഖ്യാപനമുണ്ടായത്. ആദ്യ പാർട്ടി കോൺ​ഗ്രസായാണ് രൂപീകരണ സമ്മേളനത്തെ ആർകെപി വിലയിരുത്തുന്നത്. ദേർസു ഹെരിയെ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തു.

യൂണിവേഴ്‌സിറ്റി വിദ്യാർഥികഴ്‍ ഉൾപ്പെടെയുള്ള യുവാക്കളായിരുന്നു പാർട്ടി കോൺ​ഗ്രസിലെ പ്രതിനിധികളിൽ ഭൂരിപക്ഷവും. സാമ്രാജ്യത്വം, പണപ്പെരുപ്പം, കാലാവസ്ഥ പ്രതിസന്ധി, പലസ്തീൻ പ്രശ്‌നം എന്നിവയായിരുന്നു സമ്മേളനത്തിലെ പ്രധാന വിഷയങ്ങൾ. സ്വിസ് യൂണിവേഴ്സിറ്റികളിൽ നടക്കുന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് പൂർണ പിന്തുണ നൽകുവാനും, പ്രതിഷേധം ഉർജ്ജിതമാക്കുവാനും പാർട്ടി കോൺ​ഗ്രസ് തീരുമാനമെടുത്തു.

1921 ലാണ് സ്വിറ്റ്സർലൻഡിൽ കമ്യുണിസ്റ്റ് പാർട്ടി പിറക്കുന്നത്. 1940 ൽ സ്വിസ് സർക്കാർ കമ്യുണിസ്റ്റ് പാർട്ടിയെ നിരോധിക്കുമ്പോൾ ആറായിരത്തോളം മെമ്പർമാരായിരുന്നു പാർട്ടിക്കുണ്ടായിരുന്നത്. നിരോധനത്തിനെതിരെ പാർട്ടി പരമോന്നത കോടതിയെ സമീപിച്ചെങ്കിലും, നിരോധനം കോടതിയും ശരിവയ്ക്കുകയായിരുന്നു. പ്രത്യയശാസ്ത്രത്തേക്കാൾ അക്രമത്തിനും, അട്ടിമറിക്കും മുൻതൂക്കം നൽകിയുള്ള പ്രവർത്തനമാണ് പാർട്ടി നടത്തുന്നത് എന്നാണ് അന്ന് കോടതി വിധിന്യായത്തിൽ രേഖപ്പെടുത്തിയത്. പലസ്തീന് അനുകൂലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മുന്നേറ്റങ്ങളുമായി സഹരിക്കുന്നത് ലക്ഷ്യം വച്ച് പാർട്ടിയുടെ അടുത്ത സമ്മേളനം ജൂൺ 10 മുതൽ 15 വരെ ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related