ആദ്യ തേജസ് Mk-1A യുദ്ധവിമാനം ജുലൈയിൽ വ്യോമസേനക്ക് കൈമാറും; ഇനി വാങ്ങുക 97 യുദ്ധവിമാനങ്ങൾ കൂടി: പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി: ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിൽ (HAL) നിന്നും ആദ്യ തേജസ് Mk-1A യുദ്ധവിമാനം ജുലൈയിൽ വ്യോമസേനക്ക് കൈമാറും. വ്യോമസേന ഓർഡർ ചെയ്ത 83 വിമാനങ്ങളുടെ ഭാഗമാണ് തേജസ് Mk-1A യുദ്ധവിമാനം.
വിമാനത്തിന്റെ ഇന്റഗ്രേഷൻ ട്രയൽ നടന്നുവരികയാണെന്നും അടുത്ത മാസത്തോടെ മുഴുവൻ നടപടികളും പൂർത്തിയാകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആത്മനിർഭർ ഭാരതത്തിന്റെ കീഴിലാണ് യുദ്ധവിമാനങ്ങൾ നിർമിക്കുന്നത്. 48,000 കോടി രൂപയുടെ കരാർ പ്രകാരമാണ് 83 യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.
ഇത്തരത്തിൽ 97 യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാൻ വ്യോമസേന പദ്ധതിയിടുന്നണ്ട്. ഇതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് ടെൻഡർ നൽകിയിട്ടുണ്ട്. യുദ്ധവിമാനങ്ങളുടെ കുറവ് നികത്തി പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 97 യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനമായത്.