ഹോട്ടലിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം : തീപിടിത്തം, ഒരാൾ മരിച്ചു



നോയിഡ: ദിവസങ്ങൾക്ക് മുൻപ് ഉദ്ഘാടനം കഴിഞ്ഞ ഹോട്ടലിൽ വൻ തീപിടുത്തം. ഉത്തർപ്രദേശിലെ നോയിഡ സെക്ടർ 104ല്‍ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഹോട്ടലിൽ സുഹൃത്തുക്കളോടൊപ്പം എത്തിയ ഫിസിയോതെറാപ്പിസ്റ്റ് പാലക് സംഭവത്തിൽ മരണപ്പെട്ടു. 27 വയസായിരുന്നു. ഹോട്ടലിന്റെ ഉദ്ഘാടനം നടന്ന് എട്ടാം ദിനമായിരുന്നു അപകടം നടന്നത്.

ആറ് നിലകളുള്ള വമ്പൻ ഹോട്ടലിന്റെ ഉദ്ഘടനം മെയ് 10നായിരുന്നു. ഇതിന്റെ നാലാം നിലയില്‍ കഴിഞ്ഞ ശനിയാഴ്ച തീപടരുകയായിരുന്നു. അഗ്നിശമനസേനയെ വിളിക്കാതെ ഹോട്ടല്‍ അധികൃതർ തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

read also: പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു: 14 സ്ത്രീകളും ഒരു പുരുഷനും മരിച്ചു

വിവരമറിഞ്ഞ് 10 ഫയർ ടെൻഡറുകളുമായി സ്‌ഥലത്തെത്തിയ അഗ്നിശമനസേന മിനിറ്റുകള്‍ക്കുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കി. എന്നാല്‍ അപ്പോഴേക്കും തീയുടെ പുക ആറാം നിലയോളം വ്യാപിച്ചിരുന്നു. പാലക്കും സുഹൃത്ത് തരുണും 6-ാം നിലയിലായിരുന്നു താമസിച്ചിരുന്നത്.

അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ അധികൃതർ ആശുപത്രിയിലെത്തിച്ചെങ്കിലും പാലക്കിന്റെ ജീവൻ രക്ഷിക്കാനായില്ല. ഷോർട്ട് സർക്യൂട്ടാആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.