ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്, എനിക്ക് പുള്ളിയില്‍ തെറ്റായാെന്നും ഫീല്‍ ചെയ്തി‌ട്ടില്ല: അനാർക്കലി


സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചർച്ചയാകുന്ന വ്യക്തിയാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിയെക്കുറിച്ച്‌ സംസാരിക്കുകയാണ് ന‌ടി അനാർക്കലി. തന്നെ ഇടയ്ക്കിടെ വിളിക്കുന്ന വ്യക്തിയാണ് സന്തോഷ് വർക്കിയെന്ന് അനാർക്കലി പറയുന്നു.

‘ആറാട്ടണ്ണൻ ഇടയ്ക്ക് എന്നെ വിളിക്കാറുണ്ട്. എനിക്ക് പുള്ളിയില്‍ തെറ്റായാെന്നും ഫീല്‍ ചെയ്തി‌ട്ടില്ല. പുള്ളി ഒരു 20 സെക്കന്റില്‍ കൂടുതല്‍ സംസാരിക്കില്ല. ഇടയ്ക്ക് ബുദ്ധിമുട്ടിക്കും. എന്തെങ്കിലും പരിപാ‌ടിയിലാണെങ്കില്‍ ഫോണ്‍ എടുക്കില്ല. എടുത്തില്ലെങ്കില്‍ പിന്നെയും പിന്നെയും വിളിക്കും. ഞാൻ ബ്ലോക്കൊന്നും ചെയ്തില്ല. എനിക്ക് പാവം തോന്നാറുണ്ട്. പുള്ളി ഇടയ്ക്ക് വിളിച്ച്‌ ഹലോ, അനാർക്കലി വളരെ സുന്ദരിയാണ്, ബോള്‍ഡാണ് അപ്പോ ഓക്കെ എന്ന് പറഞ്ഞ് ഫോണ്‍ വെക്കുമെന്നും’- നടി പറയുന്നു.

read also: വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു: വീടുകളുടെ മുറ്റത്തുള്‍പ്പെടെ പക്ഷികളുടെ ജഡങ്ങള്‍

അനാർക്കലിയുടെ പരാമർശം ഇതിനോടകം ചർച്ചയായിട്ടുണ്ട്. സന്തോഷ് വർക്കിയെ ട്രോളി നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.