കാഞ്ഞങ്ങാട്: ന്യൂജെൻ മയക്കുമരുന്നായ മെത്തഫിറ്റാമിനുമായി യുവാവ് പിടിയിൽ. കാസർഗോഡ് കാനത്തുങ്കര സ്വദേശി മുഹമ്മദ് ഹനീഫ് കെ ആണ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. .23 ഗ്രാം മെത്താഫിറ്റമിനും 10 ഗ്രാം കഞ്ചാവും ഇയാളുടെ പക്കൽ നിന്നും പിടികൂടി.
read also: അമിത വേഗതയില്‍ എത്തിയ കാര്‍ തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ മരിച്ചു
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹനീഫിനെ അറസ്റ്റ് ചെയ്തത്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ അധിക ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർ അമൽ രാജൻ ആണ് റെയ്ഡിന് നേതൃത്വം നൽകിയത്.