ടര്‍ബോ എങ്ങനെയുണ്ടെന്ന് പ്രശാന്ത്: തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ അത്രേം വരില്ലെന്ന് ബിജെപിനേതാവ് സന്ദീപ് വാചസ്പതി
തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴയാണ് കുറച്ചു ദിവസങ്ങളിലായി. മഴ അഞ്ചു ദിവസം വരെ നീണ്ടു നിൽക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാകുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്യുന്ന അവസ്ഥയാണ് നഗരത്തിൽ പലയിടത്തും.
read also: പത്താക്ലാസുകാരി കടലില്‍ ചാടിയത് ഫോണ്‍ നല്‍കാത്തതിന്, വര്‍ക്കലയില്‍ ഒപ്പംചാടിയ ആണ്‍ സുഹൃത്തിനെയും കണ്ടെത്തിയില്ല
തിരുവനന്തപുരത്ത് മഴക്കെടുതി രൂക്ഷമാകുന്നതിനിടെ മമ്മൂട്ടി ചിത്രം ടർബോ എങ്ങനെയുണ്ടെന്ന് അന്വേഷിച്ച വട്ടിയൂർകാവ് എംഎല്‍എ വി.കെ പ്രശാന്തിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത്. ‘ടർബോ എങ്ങനെയുണ്ടെ’ന്ന് ഫേസ്ബുക്കിലൂടെ ചോദിച്ച എം.എല്‍.എയ്‌ക്ക് ‘തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ അത്രേം വരില്ല’ എന്നായിരുന്നു സന്ദീപ് വാചസ്പതി നല്‍കിയ മറുപടി.