ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് ആഢംബര ഹോട്ടലുകള്‍ക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2 മണിക്ക് ഇ മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസും ബോംബ് സ്‌ക്വാഡും ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഒട്ടേര ഹോട്ടലില്‍ പരിശോധന നടത്തുകയാണ്.
മെയില്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ സ്റ്റാഫ് പൊലീസിനെ അറിയിക്കുകയായിരുന്നു. പരിശോധനയില്‍ ഇതുവരെയും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതൊരു വ്യാജ ഭീഷണി സന്ദേശം ആണെന്നുമാണ് പൊലീസ് നിഗമനം
അതേസമയം, ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടക്കം പ്രവര്‍ത്തിക്കുന്ന ഡല്‍ഹി നോര്‍ത്ത് ബ്ലോക്കിലാണ് ഭീഷണി. നോര്‍ത്ത് ബ്ലോക്കിലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. അഗ്‌നിശമന വിഭാഗവും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.