പുകവലിയെ അതിജീവിക്കാനും യോഗ | International Yoga Day 2018, Yoga Benefits 2018, Yoga, Meditation, Health & Fitness
പല തവണ നിര്‍ത്തിയിട്ടും വീണ്ടും ഈ ദുശ്ശീലത്തിനടിമപ്പെടുന്നവരും നിരവധിയാണ്. പുകവലി നിര്‍ത്തണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് പറ്റിയ ഒന്നാണ് ധ്യാനം. പുകവലിക്ക് അടിമകളായ എൺപത്തഞ്ച് ശതമാനം ആളുകള്‍ക്കും മെഡിറ്റേഷനിലൂടെ ദുശ്ശീലത്തോട് വിട പറയാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
മെഡിറ്റേഷന്‍ ശീലമാക്കുന്നതിലൂടെ ഒരു തവണ നിര്‍ത്തിയാല്‍ പിന്നീടൊരിക്കലും പുകവലിക്കണമെന്ന് തോന്നില്ലെന്നും പഠനം പറയുന്നു. സ്ഥിരമായി യോഗ ചെയ്യുന്നവര്‍ ഒരു മാസത്തിനുള്ളില്‍ നിക്കോട്ടിനും ടൊബാക്കോയും ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങളോട് വിട പറയാന്‍ കഴിയും. രാജ യോഗ ജീവിതശൈലി എന്നാണ് ഇതിന് പറയുക. ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ പുകവലിയില്‍ നിന്ന് മോചനം നേടാം.
പോസിറ്റീവ് ചിന്തകളും വെജിറ്റേറിയന്‍ ഭക്ഷണരീതി ശീലമാക്കുന്നതും പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കും. പുകവലി ശീലമാക്കിയവരില്‍ സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. അര്‍ബുദത്തിനും കാരണമായേക്കാം. ഓരോരുത്തരെയും ഓരോ തരത്തിലായിരിക്കും പുകവലി ബാധിക്കുക.