ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു: നാല് കുട്ടികള്‍ ആശുപത്രിയില്‍



ചെന്നൈ: തമിഴ്‌നാട് കടലൂരില്‍ ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികള്‍ ആശുപത്രിയില്‍. വിരുദാചലം കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്റെയും സഹോദരിയുടെയും മക്കളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണികണ്ഠന്റെ മക്കളായ അനുഷ്‌ക, ബാലമിത്രന്‍, സഹോദരിയുടെ മക്കളായ ലാവണ്യ, രശ്മിത എന്നിവരാണ് കടലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

Read Also: കെഎസ്ആര്‍ടിസി ബസിനകത്ത് വച്ച് കയറിപ്പിടിച്ചു,46കാരനെ തടഞ്ഞുവെച്ച് പൊലീസിനെ വിളിച്ചുവരുത്തി പെണ്‍കുട്ടി

ടൂസ്റ്റ് പേസ്റ്റിന്റേതുപോലുള്ള ട്യൂബിലുണ്ടായിരുന്ന എലിവിഷമാണ് അബദ്ധത്തില്‍ കുട്ടികള്‍ ഉപയോഗിച്ചത്. സംഭവം അറിഞ്ഞയുടന്‍ തന്നെ വീട്ടുകാര്‍ കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കടലൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിയ്ക്കുകയായിരുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടികളുടെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.