18
March, 2026

A News 365Times Venture

18
Wednesday
March, 2026

A News 365Times Venture

‘വീണയുടെ എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ട്, അക്കൗണ്ടിലേക്കെത്തിയത് കോടികൾ!’- അന്വേഷണം ആവശ്യപ്പെട്ട് ഉപഹർജി നൽകി ഷോൺ

Date:


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ മാസപ്പടി ആരോപണം നേരിടുന്നതിനിടെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. വീണയുടെ എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായി ഷോൺ ജോർജ് രംഗത്ത് വന്നു.

വിദേശത്തെ അക്കൗണ്ടിലേക്ക് കോടികൾ എത്തിയെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകി.എസ്എൻസി ലാവ്‍ലിൻ, പിഡബ്ലിയുസി അടക്കമുള്ള കമ്പനികൾ പണം നൽകിയെന്നും ഷോൺ ആരോപിക്കുന്നു.

സിഎംആർഎൽ എക്‌സാലോജിക് ഇടപാട് അന്വേഷിക്കണം എന്ന ഷോണിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്‌. വിദേശ അക്കൗണ്ട് കൂടി അന്വേഷിക്കണം എന്നാണ് ഷോൺ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഉപഹർജിയിലെ ആവശ്യം. കൂടുതൽ വിവരങ്ങൾ ഇന്ന് 11.30നുളള വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും ഷോൺ ജോർജ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

വി.ഡി സതീശന്‍ സീറ്റ് ഉറപ്പ് നല്‍കിയിട്ടും വൈക്കത്ത് പരിഗണിച്ചില്ല, എന്തുകൊണ്ട്? അതൃപ്തി പരസ്യമാക്കി സണ്ണി എം. കപിക്കാട്

കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തില്‍ തന്നെ പരിഗണിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി....