14
May, 2026

A News 365Times Venture

14
Thursday
May, 2026

A News 365Times Venture

എയര്‍ ഹോസ്റ്റസിനെ സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് മലയാളി: തില്ലങ്കേരി സ്വദേശി അറസ്റ്റില്‍

Date:


കണ്ണൂര്‍: ശരീരത്തിലൊളിപ്പിച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കൊല്‍ക്കത്ത സ്വദേശിനിയായ എയര്‍ ഹോസ്റ്റസ് കണ്ണൂരില്‍ പിടിയിലായ സംഭവത്തിൽ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനായ മലയാളി അറസ്റ്റില്‍.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സീനിയര്‍ കാബിന്‍ ക്രൂവായ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. പത്തുവര്‍ഷമായി ക്യാബിന്‍ ക്രൂവായി ജോലി ചെയ്യുകന്ന സുഹൈലാണ് സുരഭിയെ സ്വര്‍ണം കടത്താന്‍ നിയോഗിച്ചതെന്നു റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് കണ്ടെത്തി. ഇന്റലിജന്‍സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

read also: കൂടുതല്‍ സമയവും ഫോണില്‍: ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച്‌ കൊല്ലാന്‍ ശ്രമം, ഭാര്യ ഒളിവില്‍

മസ്‌കത്തില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 714 വിമാനത്തില്‍ കണ്ണൂരിലെത്തിയ സുരഭിയിൽ നിന്ന് 65 ലക്ഷം രൂപ വിലവരുന്ന 960 ഗ്രാം സ്വര്‍ണ്ണം കഴിഞ്ഞ ചൊവ്വാഴ്ച പിടിച്ചെടുത്തിരുന്നു. റിമാന്‍ഡിലുള്ള സുരഭി നിലവില്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്. മുമ്പും സുരഭി സ്വര്‍ണ്ണം കടത്തിയതായി ഡിആര്‍ഐക്ക് തെളിവുകള്‍ ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

എസ്.ഐ.ആര്‍ പട്ടികയിലില്ലാത്തവര്‍ക്ക് റേഷനില്ല; എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കും: ബംഗാള്‍ സര്‍ക്കാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ എസ്.ഐ.ആര്‍ പ്രക്രിയകളെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന്...