ഉഷ്ണ തരംഗത്തിൽ മരണപ്പെട്ടത് 33തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍


ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, ഗോരഖ്പൂര്‍, കുശിനഗര്‍, ഡിയോറിയ, ബന്‍സ്ഗാവ് (എസ്സി), ഗോസി, സലേംപൂര്‍, ബല്ലിയ, ഗാസിപൂര്‍, ചന്ദൗലി, വാരണാസി, മിര്‍സാപൂര്‍, റോബര്‍ട്ട്സ്ഗഞ്ച് (എസ്സി) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. എന്നാൽ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് ഉത്തർപ്രദേശിലെ ഉഷ്ണ തരംഗം. ഉത്തർപ്രദേശിൽ 33തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) നവ്ദീപ് റിന്‍വ അറിയിച്ചു.

read also: ഹെല്‍മെറ്റിനുള്ളില്‍ പാമ്പ്: ബൈക്ക് യാത്രക്കാരന്റെ തലയില്‍ കടിച്ചു

ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാര്‍ എന്നിവരാണ് മരണപ്പെട്ടവർ. കൂടാതെ, ബല്ലിയ ലോക്സഭാ മണ്ഡലത്തിലെ സിക്കന്ദര്‍പൂര്‍ പ്രദേശത്തെ ഒരു ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ റാം ബദാന്‍ ചൗഹാൻ എന്ന വ്യക്തി കുഴഞ്ഞുവീണ് മരിച്ചു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് തേടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂളറുകളും മറ്റ് സൗകര്യങ്ങളും നല്‍കിയിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.