നടുറോഡില്‍ ആടിന്റെ തലയറുത്ത് ആഘോഷം : അണ്ണാമലൈയുടെ പരാജയത്തിൽ ഡിഎംകെ പ്രവര്‍ത്തകരുടെ സന്തോഷ പ്രകടനം വിവാദത്തിൽ



തമിഴ്നാട് : ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൽ ഡിഎംകെ പ്രവർത്തകർ ആഘോഷിച്ചത് പ്രാകൃത നടപടിയിലൂടെ. അണ്ണാമലൈയുടെ ചിത്രം കഴുത്തില്‍ കെട്ടി തൂക്കിയ ആടിനെ പരസ്യമായി തലയറുത്ത് കൊന്നായിരുന്നു വിജയാഘോഷം. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

ലുങ്കി ധരിച്ച്‌ അരിവാള്‍ പിടിച്ച ഒരാള്‍ ആടിനെ തലയറുക്കുന്നതും മറ്റ് രണ്ട് പേർ അതിനെ പിടിച്ച്‌ വച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടികളുടെ സാന്നിധ്യത്തിലാണ് ക്രൂരകൃത്യം. തലയറുത്തതിന് ശേഷം ‘അണ്ണാമലൈ ആടിനെ ബലിയർപ്പിച്ചു’ എന്ന് ആക്രോശിച്ചു.

read also: ട്രക്കിങ്ങിനിടെ മരിച്ച സംഘത്തില്‍ മലയാളികളും

ഈ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത് വന്നു. ഐസിസ് ശൈലിയിലുള്ള വിദ്വേഷ പ്രകടനമെന്നാണ് ഈ പ്രാകൃത നടപടിയെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല വിശേഷിപ്പിച്ചത്.