തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ സര്‍ജന്റിനെ അന്വേഷണ വിധേയമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നല്‍കിയിരുന്നു.
read also: ഇടുക്കിയിൽ സംസ്കാര ചടങ്ങിന് എത്തിയവർക്കിടയിലേക്ക് ജീപ്പ് പാഞ്ഞ് കയറി: ഒരാൾക്ക് ദാരുണാന്ത്യം
അപസ്മാരത്തിനു ചികിത്സ തേടിയെത്തിയ പേരൂര്‍ക്കട മണ്ണാമൂല സ്വദേശി ബി ശ്രീകുമാറിനെ സുരക്ഷാ ജീവനക്കാരനായ ജുറൈജ് മര്‍ദിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആശുപത്രിയില്‍ ആംബുലൻസില്‍ എത്തിച്ച ശേഷം യുവാവിന്റെ അമ്മയെ വിളിക്കാൻ സുഹൃത്ത് പോയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരുടെ നേതൃത്വത്തില്‍ മർദിക്കുകയും പുറത്താക്കുകയും ചെയ്തെന്നാണ് ആരോപണം.