24
August, 2026

A News 365Times Venture

24
Monday
August, 2026

A News 365Times Venture

ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാരം പത്താം ദിവസത്തിലേക്ക്; അടിസ്ഥാന സൗകര്യമടക്കമുള്ള ആവശ്യങ്ങളോട് മുഖം തിരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

Date:



India


ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാരം പത്താം ദിവസത്തിലേക്ക്; അടിസ്ഥാന സൗകര്യമടക്കമുള്ള ആവശ്യങ്ങളോട് മുഖം തിരിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

പൂനെ: ഹോസ്റ്റൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, അലവൻസുകൾ വർധിപ്പിക്കുക, സുരക്ഷ കർശനമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് പൂനെ ഹഡപ്സറിലെ ഗോപാൽപട്ടി സർക്കാർ ട്രൈബൽ ഹോസ്റ്റലിലെ വിദ്യാർഥികൾ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം പത്താം ദിവസത്തിലേക്ക് കടന്നു. ഗോത്രവർഗ വിദ്യാർഥികളുടെ ദീർഘകാലമായുള്ള ആവശ്യങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം ശക്തമാക്കിയത്.

2026 ഓഗസ്റ്റ് 14-ന് മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച വിവാദ സർക്കാർ ഉത്തരവ് ഉടനടി പിൻവലിക്കണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. പകരം 2011 നവംബർ 11-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിലവിലെ പണപ്പെരുപ്പവും വിലക്കയറ്റവും കണക്കിലെടുത്ത് ഭേദഗതികളോടെ പുതിയ ഉത്തരവ് പുറപ്പെടുവിക്കണം. വിദ്യാർഥികൾക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങളും അലവൻസുകളും ഉപഭോക്തൃ വില സൂചികയുമായി ബന്ധിപ്പിച്ച് വർഷം തോറും വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

ഹോസ്റ്റലുകളിലും ആശ്രമ സ്കൂളുകളിലും താമസിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ വീഴ്ചയാണ് സംഭവിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു. അടുത്തിടെ ഗഡ്ചിരോളിയിൽ പാമ്പുകടിയേറ്റ് മൂന്ന് ഗോത്രവർഗ വിദ്യാർഥികൾ ദാരുണമായി മരണപ്പെട്ട സാഹചര്യത്തിൽ, നിലവിലെ രാജീവ് ഗാന്ധി ഇൻഷുറൻസ് പദ്ധതിക്ക് പകരം ഓരോ വിദ്യാർഥിക്കും ഒരു കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകണം. മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും വിദ്യാർഥികൾ വ്യക്തമാക്കി.

ഹോസ്റ്റലുകളിലെ ശുചിത്വവും ആരോഗ്യ സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ കൃത്യമായ നടപടികൾ ഉണ്ടാകണം. നിലവിൽ ആറു മാസത്തിലൊരിക്കൽ മാത്രം നടക്കുന്ന കീടനിയന്ത്രണ നടപടികൾ രണ്ടു മാസത്തിലൊരിക്കലായി ചുരുക്കണം. കൂടാതെ, വിദ്യാർഥികൾക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും വ്യക്തത ലഭിക്കുന്നതിനായി പുതുക്കിയ സർക്കാർ ഉത്തരവ് എല്ലാ ഹോസ്റ്റലുകളിലെയും നോട്ടീസ് ബോർഡുകളിൽ സ്ഥിരമായി പ്രദർശിപ്പിക്കേണ്ടതുണ്ട്.എന്നതാണ് വിദ്യർത്ഥികളുടെ ആവശ്യം.

പൂനെ നഗരത്തിൽ പെൺകുട്ടികൾക്കായി സുരക്ഷിതമായ കേന്ദ്രീകൃത ഹോസ്റ്റൽ കെട്ടിടം നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. ഒപ്പം സർക്കാർ ട്രൈബൽ ഹോസ്റ്റലുകളിലും ആശ്രമ സ്കൂളുകളിലും ഒഴിഞ്ഞുകിടക്കുന്ന പ്യൂൺ, സുരക്ഷാ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയ തസ്തികകൾ അടിയന്തരമായി നികത്തണം. സ്ഥിരനിയമനം സാധ്യമാകുന്നതുവരെ കരാർ അടിസ്ഥാനത്തിലെങ്കിലും മതിയായ ജീവനക്കാരെ നിയമിക്കണമെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു.

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ സ്വയം യോജന പദ്ധതിയിലെ നിബന്ധനകളിൽ ഇളവ് വരുത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഹോസ്റ്റൽ പ്രവേശനം ലഭിക്കാത്തവർക്ക് മാത്രം നൽകുന്ന രീതി ഒഴിവാക്കി, അപേക്ഷിക്കുമ്പോൾ തന്നെ വിദ്യാർഥികൾക്ക് ഹോസ്റ്റലാണോ ഈ പദ്ധതിയോ വേണ്ടതെന്ന് സ്വമേധയാ തിരഞ്ഞെടുക്കാനുള്ള അവസരം നൽകണം. കൂടാതെ സംസ്ഥാനത്തെ എല്ലാ ആശ്രമ സ്കൂളുകളും ഏകലവ്യ മോഡൽ സ്കൂളുകളുടെ നിലവാരത്തിലേക്ക് ഉയർത്തുകയും, ഇവയുടെ പ്രവർത്തനത്തിനായി പ്രത്യേക സമഗ്ര നിയമം പാസാക്കുകയും വേണം.

വിദ്യാഭ്യാസം, തൊഴിൽ, ഹോസ്റ്റൽ ഭരണം, ജാതി സർട്ടിഫിക്കറ്റ് പരിശോധന, പെസ (PESA) മേഖലകളിലെ സംവരണം എന്നിവയുൾപ്പെടെയുള്ള 17 ഇന ആവശ്യങ്ങൾ അടങ്ങിയ നിവേദനം സാമൂഹ്യക്ഷേമ കമ്മീഷണറേറ്റിന് കൈമാറിയിട്ടുണ്ട്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും വിദ്യാർഥി പ്രതിനിധികൾ മുന്നറിയിപ്പ് നൽകി.

Content Highlight:Tribal students’ indefinite hunger strike enters 10th day; government ignores demands, including basic facilities.




ശ്രീലക്ഷ്മി പി.പി



ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.



Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related